വെമ്പായത്ത് ആത്മഹത്യ ചെയ്ത പ്രിയങ്കയുടെ കുടുംബത്തിന് നീതി ഉറപ്പാക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്. പരാതി പരിഹരിക്കാന്‍ നടപടി സ്വീകരിക്കും. വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി.
തങ്ങളുടെ മകള്‍ക്ക് നീതി ലഭിക്കുന്നില്ലെന്നും പണത്തിന്റെ സ്വാധീനത്താല്‍ കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമിക്കുന്നതായും പ്രിയങ്കയുടെ അമ്മ മന്ത്രിയോട് പറഞ്ഞു. മകള്‍ക്ക് നേരിടേണ്ടി വന്ന കൊടിയ പീഡനത്തെക്കുറിച്ചും അമ്മ പറഞ്ഞു.
പ്രിയങ്കയെ ഭര്‍ത്താവ് ഉണ്ണിയും അമ്മയും ചേര്‍ന്നാണ് മര്‍ദിച്ചതെന്ന് കാണിച്ച് പരാതി നല്‍കിയിരുന്നുവെന്നും അമ്മ പറഞ്ഞു. മകളെ ഉപദ്രവിച്ചതിന്റെ തെളിവുകള്‍ നല്‍കിയിരുന്നു. മകളുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പോലും ലഭിച്ചിട്ടില്ല. പൊലീസുകാര്‍ ഒത്തുകളിക്കുകയാണ്. അത് തങ്ങള്‍ക്ക് മനസിലായി.
ഇനി ഒരു കുട്ടിക്കും ഈ അവസ്ഥ വരാന്‍ പാടില്ല. തങ്ങള്‍ക്ക് നീതി കിട്ടണമെന്നും പ്രിയങ്കയുടെ അമ്മ പറഞ്ഞു. പരാതി കേട്ട മന്ത്രി ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ഉറപ്പു നല്കി. വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും നീതി ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.


