കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പിലെ മൂന്നാം സീറ്റ് ആവശ്യത്തില്‍ കോണ്‍ഗ്രസുമായി നടന്നത് തൃപ്തികരമായ ചര്‍ച്ചയെന്ന് മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി.
ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ ധരിപ്പിക്കും. പിന്നീട് ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞ് വന്ന കാര്യങ്ങള്‍ ചൊവ്വാഴ്ച ചേരുന്ന ലീഗ് യോഗം വിലയിരുത്തും. ഇതിന് ശേഷം തീരുമാനം അറിയിക്കാമെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.
മുസ്ലീം ലീഗിന്റെ മൂന്നാം സീറ്റ് ആവശ്യത്തില്‍ ലീഗ്-കോണ്‍ഗ്രസ് നേതാക്കള്‍ തമ്മില്‍ ആലുവയിലെ ഗസ്റ്റ് ഹൗസില്‍ നടന്ന ഉഭയകക്ഷി ചര്‍ച്ചയ്ക്ക് പിന്നാലെയാണ് പ്രതികരണം. പ്രശ്നം സൗഹൃദപരമായി തീര്‍ക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന് ചര്‍ച്ചയ്ക്ക് മുമ്ബ് അറിയിച്ചിരുന്നു.
എന്നാല്‍ മൂന്നാം സീറ്റ് വേണമെന്ന ആവശ്യത്തില്‍ ലീഗ് ഉറച്ച് നില്ക്കുന്നതായി ഇ.ടി.മുഹമ്മദ് ബഷീര്‍ എംപി പ്രതികരിച്ചിരുന്നു. ലീഗിന്റെ ന്യായമായ ആവശ്യം കോണ്‍ഗ്രസ് അംഗീകരിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.