കരുനാഗപ്പള്ളി: ആലപ്പുഴ പാർലമെൻ്റ് മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി കെ സി വേണുഗോപാലിൻ്റെ കലാശക്കൊട്ടിൽ കരുനാഗപ്പള്ളി എം എൽ എ ആർ മഹേഷിന് നേരെ എൽഡിഎഫ് അതിക്രമം. പരിക്കേറ്റവരെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യാതൊരു പ്രകോപനവും കൂടാതെ എൽഡിഎഫ് പ്രവർത്തകർ തിരഞ്ഞെടുക്കപ്പെട്ട നേതാക്കളെ ആക്രമിക്കുകയായിരുന്നു എന്ന് യുഡിഎഫ് നേതാക്കൾ ആലോചിച്ചു.