മൂവാററുപുഴ: രണ്ടര വര്‍ഷത്തെ ഇടതു ഭരണം മൂവാററുപുഴക്ക് സംഭാവന ചെയ്തത് വികസന മുരടിപ്പ് മാത്രമാണെന്ന് മുന്‍ എം.എല്‍.എ ജോസഫ് വാഴയ്ക്കന് വാര്‍ത്താ സമ്മേളനത്തില്‍ കുറ്റപ്പെടുത്തി. പട്ടണത്തിലെ ഗതാഗത കുരുക്കിന് പരിഹാരം കാണുന്നതിന് യു.ഡി.എഫ് വിഭാവനം ചെയ്ത മുറിക്കല്ല് പാലത്തിന്റെ അപ്രോച്ച് റോഡ് നിര്‍മ്മാണം മുടങ്ങി കിടക്കുകയാണ്. പാലം നിര്‍മ്മാണം മുന്‍ സര്‍ക്കാരിന്റെ പൂര്‍ത്തിയാക്കിയെങ്കിലും മാറാടി ഭാഗത്തെ റോഡിന്റെ സ്ഥലം ഏറ്റെടുക്കന്നതിന്റെ പ്രഥമിക നടപടി പോലും പൂര്ത്തികയാക്കുവാന് ഇപ്പോഴും കഴിഞ്ഞിട്ടില്ല. 2016 നവംബര്‍ മാസം കമ്മീഷന് ചെയ്യേണ്ട കെ.എസ്.ആര്.ടി.സി ബസ് സ്റ്റാന്റ് ഇന്ന് കാടു കയറി നശിക്കുകയാണ്.ബസ് സ്റ്റാന്റ് നിര്‍മ്മാണത്തിനാവശ്യമായ തുക മുറികള്‍ ലേലം ചെയ്ത വകയില്‍ സര്‍ക്കാരിന് ലഭിച്ചിട്ടും ബസ് സ്റ്റാന്റിന്റെ പൂര്‍ത്തികരണം അനന്തമായി നീളുകയാണെന്നും അദ്ദേഹം പറഞ്ഞു.
പുഴയോര ടൂറിസം പദ്ധതിയുടെ ഭാഗമായി മുന്‍ സര്‍ക്കാരിന്റെ കാലത്ത് പുഴക്കര കാവ് മുതല്‍ ലത പാലം വരെയുള്ള പുഴയോര നടപ്പാതയുടെ നിര്‍മ്മാണം പൂര്‍ത്തികരിച്ച് ജനങ്ങള്‍ക്ക് തുറന്നു കൊടുത്തുവെങ്കിലും പുഴക്കരകാവുമുതല് കച്ചേരിത്താഴം വരെയുള്ള നടപ്പാതയുടെ രണ്ടാം ഘട്ട നിര്‍മ്മാണം ആരംഭുക്കുവാന്‍ പോലും കഴിഞ്ഞിട്ടില്ല. എം.എല്‍.എ. എന്ന നിലയില്‍ നിയോജക മണ്ഡലത്തിലെ ആസ്ഥി വികസ ഫണ്ടില്‍നിന്നും തന്റെ കാലത്ത് 1.25 കോടി രൂപ അനുവദിച്ചുനല്കിയെങ്കിലും നഗരസഭ സ്റ്റേഡിയത്തിന്റെ പവലിയന് നിര്‍മ്മാണം മുടങ്ങിയിരിക്കുകയാണ്. വാഴപ്പിള്ളി- കിഴക്കമ്പലം റോഡ് ബി.എം.ബി.സി നിലവാരത്തില്‍ പനര്നിര്മ്മിക്കുവാന് കഴിഞ്ഞ സര്‍ക്കാര്‍ 25 കോടി രൂപ അനുവദിച്ചിരുന്നു. എന്നാല്‍ നെല്ലാട് മുതല്‍ കിഴക്കമ്പലം വരെ മാത്രമുള്ള റോഡ് നിര്മ്മാണത്തിനാണ മാത്രമാണ് ഇപ്പോള്‍ ടെന്‍ണ്ടര്‍ പൂര്‍ത്തികരിച്ചിട്ടുള്ളത്. നെല്ലാട് മുതല്‍ മൂവാറ്റുപുഴ വരെയുള്ള ഭാഗം ഇതോടെ പദ്ധതിയില്‍ നിന്ന് ഒഴിവായതായി അദ്ദേഹം പറഞ്ഞു . അടിയന്തിരമായി ഈ റോഡ് ബി.എം.ബി.സി നിലവാരത്തില്‍ പുനര്നിര്മ്മിക്കുവാന് തയ്യാറാകണമെന്നും ജോസഫ് വാഴയ്ക്കന് പറഞ്ഞു.

മൂവാററുപുഴ നഗര വികസനത്തിന് നേരത്തെ യു.ഡി.എഫ്. സര്‍ക്കാര്‍ അനുവദിച്ച 15..50കോടിരൂപമാത്രമാണ് ലഭിച്ചിട്ടുള്ളത്. റോഡ് വികസനവുമായി ബന്ധപ്പെട്ട് സ്ഥലം ഏറ്റെടുക്കുന്നതിനും സ്ഥലമുടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനും മുന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടിമാത്രമാണ് മുന്നോട്ടുപോയിട്ടുള്ളത്. ഏറ്റെടുത്ത സ്ഥലത്തെ കെട്ടിടം പൊളിച്ചുമാറ്റുന്നത് വന്ചടങ്ങാക്കിമാറ്റുന്നത് രണ്ടവര്‍ഷത്തെ വികസന മുരടിപ്പ് മറച്ചുവക്കുന്നതിനും ജനങ്ങളെ കബളിപ്പിക്കുന്നതിനും വേണ്ടിയുള്ളതാണെന്നതുകൊണ്ട് ഉദ്ഘാടന മാമാങ്കം യു.ഡി.എഫ് ബഹിഷ്ക്കരിക്കുമെന്ന് ജോസഫ് വാഴക്കന് പറഞ്ഞു. വികസനമുരടിപ്പി നെതിരെ യു.ഡി.എഫ് നേതൃത്വത്തില്‍ 26ന് വൈകിട് ട് 4ന് പ്രതിഷേധ മാര്‍ച്ചും പൊതുസമ്മേളനവും കെ.എസ്.ആര്.ടി.സി ബസ് സ്റ്റാന്റ് പരിസരത്ത് സംഘടിപ്പിക്കുമെന്ന് യു.ഡി.എഫ് നിയോജകമണ്ഡലം ചെയര്മാന് കെ.എം. സലിം പറഞ്ഞു.


