കോഴിക്കോട്: മുസ്ലീംലീഗ് തെരഞ്ഞെടുപ്പില്‍ കോഴിക്കോടും കയ്യാങ്കളി. കൃത്രിമം കാണിച്ചുവെന്ന് ആരോപിച്ച് വോട്ട് ചെയ്യാനെത്തിയ ലീഗ് കൗണ്‍സിലര്‍മാരെ അടിച്ചോടിച്ചു. വേളം പഞ്ചായത്ത് കൗണ്‍സില്‍ തെരഞ്ഞെടുപ്പിനിടെയാണ് സംഭവം. കൃത്രിമം കാണിച്ചുവെന്ന് പറഞ്ഞ് ഒരു വിഭാഗം രംഗത്തെത്തുകയായിരുന്നു. ഇത് സംബന്ധിച്ച് നേതൃത്വത്തിന് പരാതി നല്കി.
ആക്രമണമുണ്ടാക്കിയ ലീഗിലെ ഒരു വിഭാഗത്തിനായി റിട്ടേണിങ് ഓഫീസര്‍ പക്ഷപാതപരമായി പെരുമാറിയെന്നും പരാതിയില്‍ പറയുന്നു. തടസ്സപ്പെട്ട തെരഞ്ഞെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് മറുവിഭാഗവും രംഗത്തെത്തിയിട്ടുണ്ട്.
ശാഖാ തലത്തില്‍ തെരഞ്ഞെടുക്കപ്പെട്ട 150 ഓളം പ്രതിനിധികളാണ് കൗണ്‍സിലില്‍ പങ്കെടുക്കേണ്ടിയിരുന്നത്. എന്നാല്‍ 80 പേര് മാത്രമാണ് വോട്ട് ചെയ്യാനെത്തിയത്. ബാക്കിയുളള പ്രതിനിധികളെ പങ്കെടുക്കാന്‍ ഒരു വിഭാഗം അനുവദിച്ചില്ലെന്നും പരാതിയില്‍ പറയുന്നു.


