മൂവാറ്റുപുഴ: യുഡിഎഫ് സ്ഥാനാര്‍ത്ഥി മാത്യു കുഴല്‍നാടന്റെ വാളകം മണ്ഡലം ഇലക്ഷന് കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ജോളി മോന് ചൂണ്ടയിലാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്. സ്ഥാനാര്‍ത്ഥി മാത്യു കുഴല്നാടന് മുഖ്യ പ്രഭാക്ഷണം നടത്തി.

കോണ്‍സ് മണ്ഡലം പ്രസിഡന്റ് കെ.ഒ ജോര്‍ജ്ജ് അദ്ധ്യക്ഷത വഹിച്ചു. യുഡിഎഫ് നേതാക്കളായ കെഎം മാത്തുകുട്ടി, സാറാമ്മ ജോണ്‍, വിവി ജോസ്, രജിത സുധാകരന്, ബിനോ കെ.ചെറിയാന്, കെ പി ഏബ്രഹാം, ജെറിന് ജേക്കബ് പോള്‍, ജിജോ പാപ്പാലി, എവിന്‍ എല്‍ ദോസ്, ലിസി എല്‍ദോസ്, ലിസി സാബു, ജിഷ ബേസില്‍, എബി പൊങ്ങണം എന്നിവര്‍ സംസാരിച്ചു.


