കോന്നി: മൈലപ്രയുടെ മണ്ണില്‍ വോട്ട് തേടിയെത്തിയ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജനീഷ് കുമാര്‍ ഫുട്ബോള്‍ ഗ്രൗണ്ടിലിറങ്ങിയപ്പോള്‍ ഏറെ ആവേശത്തോടെയാണ് കളിക്കാര്‍ വരവേറ്റത്. അപ്രതീക്ഷിതമായി എത്തിയ സ്ഥാനാര്‍ത്ഥിയെ കണ്ടപ്പോള്‍ കളിക്ക് അല്പം ഇടവേള നല്കി കളിക്കാരും സ്ഥാനാര്‍ത്ഥിക്കൊപ്പം കൂടി.
സ്നേഹത്തോടെ വോട്ട് അഭ്യര്‍ത്ഥിച്ച സ്ഥാനാര്‍ത്ഥിയോട് തങ്ങള്‍ക്കൊപ്പം അല്‍പ്പനേരം പന്തുതട്ടാന്‍ ആവശ്യപ്പെട്ടു. യുവാക്കളുടെ ആവശ്യം കേട്ട സ്ഥാനാര്‍ത്ഥി അല്‍പ്പനേരം കളിയില്‍ മുഴുകിയപ്പോള്‍ കളിക്കാരും പ്രവര്‍ത്തകരും ആവേശത്തിലായി. എല്ലാവരോടും വോട്ട് ചോദിച്ച സ്ഥാനാര്‍ത്ഥിക്ക് എല്ലാ പിന്തുണയും നല്‍കിയാണ് യുവാക്കള്‍ യാത്രയാക്കിയത്.
തുടര്‍ന്ന് നിരവധി പ്രവര്‍ത്തകര്‍ക്ക് ഒപ്പം മൈലപ്രയിലെ വ്യാപാര സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ചു. എല്ലായിടത്തും മികച്ച പ്രതികരണമാണ് ഇടതു സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത്. സ്ഥാനാര്‍ത്ഥിക്കൊപ്പം വോട്ട് തേടാന്‍ നാട്ടുകാരും ചേര്‍ന്നു. ഒന്നര വര്‍ഷത്തിനിടെ ഒട്ടനവധി വികസന പ്രവര്‍ത്തനങ്ങള്‍ മൈലപ്രയില്‍ കാഴ്ച്ച വെച്ച ജനീഷ് കുമാറിന് വിജയാശംസകള്‍ നേര്‍ന്നാണ് മൈലപ്രക്കാര് യാത്രയാക്കിയത്.
ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി. ആര് ഭാര്ഗവന്, ഏരിയ കമ്മിറ്റി അംഗം പി.സി ജോണ്‍, പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക സുനില്‍, അംഗങ്ങളായ റെജി എബ്രഹാം, ജോണ്‍ എം സാമുവേല്‍, രജനി ജോഷി, സാജു മണിദാസ്, മുന്‍ പഞ്ചായത് വൈസ് പ്രസിഡന്റ് ക്യാപ്റ്റന്‍ സി.വി വര്‍ഗീസ്, ഡോ. അജയകുമാര്‍ എന്നിവരും സ്ഥാനാര്‍ത്ഥിക്കൊപ്പം ഉണ്ടായിരുന്നു.


