കണ്ണൂര്‍ പേരാവൂരിലെ ചിട്ടിതട്ടിപ്പ് കേസ് സമരം അവസാനിപ്പിച്ച് നിക്ഷേപകര്‍. സമരം താത്കാലികമായി അവസാനിപ്പിച്ചതായി നിക്ഷേപകര്‍ അറിയിച്ചു. സിപിഐഎം ജില്ലാ സെക്രട്ടറി നല്കിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് സമരം അവസാനിപ്പിച്ചതെന്ന് നിക്ഷേപകര്‍ പറഞ്ഞു. സൊസൈറ്റിയുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്താന്‍ പുതിയ കമ്മിറ്റിക്ക് രൂപം നല്കി. പണം തിരികെ ലഭിക്കാനുള്ള 60 നിക്ഷേപകര്‍ യോഗത്തില്‍ പങ്കെടുത്തു.
സഹകരണ സംഘത്തിന്റെ ആസ്തി വിറ്റ് ബാധ്യത തീര്‍ക്കാന്‍ സഹകരണ വകുപ്പിന്റെ അനുമതി തേടിയിട്ടുണ്ട്. ആറ് മാസത്തിനകം പണം തിരികെ നല്‍കുമെന്നായിരുന്നു ജില്ലാ സെക്രട്ടറിയുടെ ഉറപ്പ്.
ബാധ്യത ഏറ്റെടുക്കാന്‍ സിപിഐഎം ജില്ലാ നേതൃത്വം തയ്യാറായ സാഹചര്യത്തില്‍ നിലവില്‍ നടക്കുന്ന പ്രത്യക്ഷ സമര പരിപാടികള്‍ തല്‍ക്കാലത്തേക്ക് അവസാനിപ്പിക്കണമെന്നാണ് നിക്ഷേപകരുടെ നിലപാട്.

