കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ മഹിളാ കോണ്‍ഗ്രസിന് മൂന്ന് സീറ്റ് ആവശ്യപ്പെട്ടതായി അധ്യക്ഷ ലതികാ സുഭാഷ്. ഷാനിമോള്‍ ഉസ്മാന് സീറ്റ് നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ലതികാ സുഭാഷ് പറഞ്ഞു. ലോക് സഭാ തെരഞ്ഞെടുപ്പില്‍ പുതുമുഖങ്ങള്‍ക്കൊപ്പം പ്രവര്‍ത്തന പരിചയമുള്ളവരെയും ഉള്‍പ്പെടുത്തണമെന്നും ലതികാ സുഭാഷ് പറഞ്ഞു. അതേസമയം സ്ഥാനാര്‍ത്ഥി പട്ടികയില്‍ അന്തിമ തീരുമാനമെടുക്കാന്‍ ഡല്‍ഹിയില്‍ ചര്‍ച്ചകള്‍ തുടരുകയാണ്.

ഇന്ന് വൈകീട്ടോടെ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കണമെന്നിരിക്കെ നേതാക്കള്‍ക്കിടയില്‍ അതൃപ്തി തുടരുകയാണ്. അതേസമയം ഉമ്മന്‍ചാണ്ടിയെ മത്സരിപ്പിക്കണമെന്ന് പൊതു വികാരവും നേതാക്കള്‍ക്കിടയിലുണ്ട്. ഈ നിര്‍ദ്ദേശം നേതാക്കള്‍ ഹൈക്കമാന്റിന് മുന്നില്‍ വച്ചു. തെരഞ്ഞെടുപ്പ് സമിതി ചേരാനിരിക്കെ ആന്ധ്രയ്ക്ക് തിരിച്ച് പോയ ഉമ്മന്‍ചാണ്ടിയെ അടിയന്തരമായി നേതൃത്വം ദില്ലിയിലേക്ക് വിളിപ്പിച്ചു. ഉമ്മന്‍ചാണ്ടി മത്സരരംഗത്ത് ഉണ്ടായേക്കുമെന്ന ശക്തമായ സൂചനയാണ് അവസാന നിമിഷവും കോണ്‍ഗ്രസ് ക്യാമ്ബില്‍ നിന്ന് വരുന്നത്.


