തിരുവനന്തപുരം: ഡിസിസി, ബ്ലോക്ക് പുനഃസംഘടന ഉടന്‍ പൂര്‍ത്തിയാക്കാനാണ് ഹൈക്കമാന്റ് നിര്‍ദേശം. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പുനഃസംഘനട നടക്കാത്തത് വലിയ പ്രതിസന്ധി സൃഷ്ടിക്കുകയും പാര്‍ട്ടിക്കകത്ത് തന്നെ വിമര്‍ശനം ഉയരുന്നതിനും കാരണമായിരുന്നു. പുനഃസംഘടന കഴിഞ്ഞാല്‍ മാത്രമേ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളെ സജീവമായി സമീപിക്കാന്‍ കഴിയൂ എന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.
പുനഃസംഘട ഉപസമിതി 19ന് അടിയന്തരയോഗം വിളിച്ചു. കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്, പ്രതിപക്ഷ നേതാവ് വി ഡി സതീശന് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും. അന്തിമ പട്ടിക ഉപസമിതി തയ്യാറാക്കും.