തിരുവനന്തപുരം: നിയമസഭാ സ്പീക്കറെ ആക്രമിക്കാനാണ് പ്രതിപക്ഷം ഇന്ന് ശ്രമിച്ചതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്. അതിന്റെ ഭാഗമാണ് സ്പീക്കറുടെ മുറിയില്‍ തള്ളിക്കയറാനും ബലംപ്രയോഗിക്കാനുമുള്ള ശ്രമങ്ങള്‍ നടന്നത്. സ്പീക്കറുടെ മുറിയിലേക്ക് തള്ളിക്കയറുന്നത് തടഞ്ഞ വാച്ച് ആന്‍ഡ് വാര്‍ഡുകളെ ആക്രമിച്ചു. വരാന്തയിലുണ്ടായവര്ക്കെതിരെയും ആക്രമം നടന്നു. ഇത് തികച്ചും അപലപനീയമാണെന്ന് ഇപി പറഞ്ഞു. നിയമസഭയില്‍ ഇപ്പോള്‍ അവതരിപ്പിച്ച ചില കഥാപാത്രങ്ങള്‍ അവരുടെ തന്നെ ആക്രമത്തിന്റെ ഇരകളായവരാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ നേതാവും കോണ്‍ഗ്രസും അക്രമം പ്രോത്സാഹിപ്പിക്കുകയാണ് ഇത്തരം നടപടികളിലൂടെ ചെയ്യുന്നത്. ഭരണകക്ഷിക്ക് എതിരെ ഇല്ലാ കഥകള്‍ പ്രചരിപ്പിച്ച് അവരെ പ്രകോപിപ്പിക്കാനും മുഖ്യമന്ത്രിയെയും അദ്ദേഹത്തിന്റെ കുടുംബത്തേയും വ്യക്തിപരമായി ആക്രമിക്കാനുമള്ള പ്രതിപക്ഷ നേതാവിന്റെ പക്വതയില്ലാത്ത നിലപാടുകള്‍ അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് ഇപി ജയരാജന് പറഞ്ഞു.


