മുഖ്യമന്ത്രിക്കെന്തിനാണ് ഇത്രയും വലിയ സുരക്ഷയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. മുഖ്യമന്ത്രി എന്തിനാണ് ഇത്രയും ഭയപ്പെടുന്നത്. കേരളത്തില്‍ മുഖ്യമന്ത്രിയെ ഒരു യുഡിഎഫുകാരും കല്ലെറിയില്ല. ഊരിപ്പിടിച്ച വാളുകള്‍ക്കിടയിലൂടെ നടന്നു നീങ്ങിയ ആളല്ലേയെന്ന് വി ഡി സതീശന് പരിഹസിച്ചു. ഉമ്മന്‍ ചാണ്ടിയെ ഇടതു പക്ഷക്കാര്‍ കല്ലെറിഞ്ഞ പോലെ, ഞങ്ങള്‍ ആരേയും കല്ലെറിയില്ല. രാഷ്ട്രീയ ഗൂഢാലോചനയെന്ന് പറഞ്ഞ് മുഖ്യമന്ത്രിക്ക് രക്ഷപ്പെടാനാവില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ഷാജ് കിരണ്‍ ഇടനിലക്കാരന്, വിജിലന്‍സ് ഡയറക്ടറെ മാറ്റിയത് എന്തിനെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. ഷാജ് കിരണിനെ ചുമതലപ്പെടുത്തിയത് ആരെന്ന് അറിയണം. പൊലീസിന്റെ ഇടനിലക്കാരനാണ്. രാഷ്ട്രീയ ആരോപണമെന്ന് പറയിപ്പിച്ച് രക്ഷപ്പെടാന്‍ മുഖ്യമന്ത്രി ശ്രമിക്കുന്നു.
ഷാജിനെ ചോദ്യം ചെയ്യണ്ടെ ഇവരുടെ ഇടനിലക്കാരനായതു കൊണ്ടാണ് ചോദ്യം ചെയ്യാത്തത്. സ്വപ്നയെ ഭീഷണിപ്പെടുത്താനും സമ്മര്‍ദം ചെലുത്താനും സര്‍ക്കാര്‍ ശ്രമിച്ചു. ബി.ജെ.പിക്കാര്‍ക്കും മിണ്ടാട്ടമില്ല. മുഖ്യമന്ത്രി നിയമപരമായ വഴി തേടണം. തെറ്റായ വഴികളിലൂടെയാണ് പോകുന്നതെന്നും സതീശന് ആരോപിച്ചു.
സര്‍ക്കാരിന്റെ മുഖം വികൃതമായതിനാലാണ് വിജിലന്‍സ് ഡയറക്ടറെ മാറ്റിയതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ആരുടെയെങ്കിലും സ്വാധീനം ഇല്ലാതെ വിജിലന്‍സ് ഡയറക്ടര്‍ ഇങ്ങനെ ചെയ്യില്ല. വിജിലന്‍സ് ഡയറക്ടര്‍ ബലിയാടായി. ഇത് മുഖം രക്ഷിക്കാനുളള നടപടിയാണ്. ജനങ്ങളുടെ മുന്നില്‍ കളളക്കളി ചെലവാകില്ല. മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറി നില്‍ക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.


