മുഖ്യമന്ത്രി നവകേരള യാത്ര നടത്തുന്നത് അഴിമതിയുടെ കിരീടം അണിഞ്ഞ് : വി ഡി സതീഷൻ
മൂവാറ്റുപുഴ: പിണറായി സർക്കാരിന്റെ ജനദ്രോഹ ഭരണത്തിനെതിരെ കുറ്റപത്രവുമായി യു.ഡി.എഫ്. നടത്തിയ “കുറ്റവിചാരണ സദസ്സ് ” പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്തു. അഴിമതിയുടെ കിരീടം അണിഞ്ഞാണ് മുഖ്യമന്ത്രി
നവകേരള യാത്ര നടത്തുന്നതെന്ന്
പ്രതിപക്ഷ നേതാവ് വി ഡി സതീഷൻ പറഞ്ഞു.
യു.ഡി.എഫ്. നിയോജക മണ്ഡലം ചെയർമാൻ അഡ്വ. കെ.എം. സലിം അധ്യക്ഷത വഹിച്ചു. കൺവിനർ കെ എം അബ്ദുൾ മജീദ് സ്വാഗതം പറഞ്ഞു.
മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം.ഷാജി മുഖ്യ പ്രഭാഷണം നടത്തി, ഡീൻ കുര്യാക്കോസ് എം.പി , ഡോ.മാത്യു കുഴൽ നാടൻ, കേരള കോൺഗ്രസ് വൈസ് ചെയർമാൻ ഫ്രാൻസിസ് ജോർജ്ജ് എക്സ് എം.പി.ഡി.സി.സി. പ്രസിഡന്റ് മുഹമ്മദ്ഷിയാസ്, യു.ഡി.എഫ് ജില്ലാ കൺവീനർ ഷിബു തെക്കും പുറം, മുഹമ്മദ് പനയ്ക്കൽ, പി എ ബഷീർ, സാബു ജോൺ ,ജോസ് പെരുമ്പള്ളി കുന്നേൽ, ടോമി പാലമല എന്നിവർ പ്രസംഗിച്ചു.


