കോഴിക്കോട്: വനിതാ നേതാവിന്റെ പീഡന പരാതിയില്‍ സിപിഎം നേതാവിന് സസ്പെന്ഷന്. പേരാമ്പ്ര ഏരിയാ കമ്മറ്റി അംഗം കെ പി ബിജുവിനെയാണ് സസ്പെന്‍ഡ് ചെയ്തത്. ഒരു വര്‍ഷത്തേക്കാണ് സസ്പെന്ഷന്. ചെറുവണ്ണൂര്‍ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി അംഗവും മുന്‍ പഞ്ചായത്ത് പ്രസിഡന്റുമാണ് ബിജു.
യുവതിയുടെ പീഡന പരാതി വ്യാജമാണെന്നായിരുന്നു പാര്‍ട്ടിയുടെ ആദ്യ നിലപാട്. പിന്നീട് പ്രതിഷേധം ശക്തമായതോടെയാണ് നടപടി സ്വീകരിച്ചത്. ഏരിയാ കമ്മറ്റി യോഗത്തിലാണ് തീരുമാനം അറിയിച്ചത്. യുവതിയുടെ പരാതി പ്രകാരം ബിജുവിനെതിരെ മേപ്പയൂര്‍ പൊലീസ് പീഡനക്കുറ്റം ചുമത്തി കേസെടുത്തിരുന്നു.


