സംസ്ഥാനത്ത് യുഡിഎഫിന് അനുകൂലമായ കാറ്റ് വീശുന്നുണ്ടെന്ന് യുഡിഎഫ് കണ്‍വീനര്‍ എം.എം ഹസന്. മികച്ച വിജയ പ്രതീക്ഷയാണ് യുഡിഎഫിനുള്ളതെന്നും എം.എം ഹസന് തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.
നേമത്തെ 99 ശതമാനമായിരുന്നു വിജയ പ്രതീക്ഷ. രാഹുല്‍ ഗാന്ധി നേമത്ത് എത്തി പ്രസംഗിച്ചതോടെ വിജയ പ്രതീക്ഷ നൂറ് ശതമാനമായി. യുഡിഎഫ് മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വരുമെന്നും എം.എം സഹന് പറഞ്ഞു.
കള്ളവോട്ട് ഒരു കാരണവശാലും അനുവദിക്കില്ല. നാളത്തെ തെരഞ്ഞെടുപ്പ് നിഷ്പക്ഷവും നീതിപൂര്‍വവുമായി നടക്കും. വൈകുന്നേരത്തോടെ ഫീല്‍ഡില്‍ നിന്ന് വിവരം ലഭിക്കുമ്പോള്‍ യുഡിഎഫിന് അനുകൂലമായ തരംഗമുണ്ടാകുമെന്നും എം.എം ഹസന് വ്യക്തമാക്കി.


