ബിലാസ്പുര്‍: ഛത്തീസ്ഗഡ് മുന്‍ മുഖ്യമന്ത്രി അജിത് ജോഗിയുടെ മകനും ജനതാ കോണ്‍ഗ്രസ് നേതാവുമായ അജിത് ജോഗിയെ അറസ്റ്റു ചെയ്തു. തെരഞ്ഞെടുപ്പില്‍ വ്യാജ സത്യവാങ്മൂലം നല്‍കിയെന്ന കേസിലാണ് അറസ്റ്റ്. അജിത് ജോഗി ആദിവാസി വിഭാഗമല്ലെന്ന് സര്‍ക്കാര്‍ സമിതി വിധിച്ചതിനു പിന്നാലെയാണ് അമിത് ജോഗിയുടെ അറസ്റ്റും. തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ തന്റെ ഇരട്ട പൗരത്വം സംബന്ധിച്ച് തെറ്റായ വിവരം നല്‍കിയെന്നാണ് അമിത് ജോഗിക്കെതിരായ കേസ്.
ചൊവ്വാഴ്ച പുലര്‍ച്ചെ ബിലാസ്പുരിലെ വീട്ടില്‍ നിന്നാണ് അമിത് ജോഗിയെ കസ്റ്റഡിയിലെടുത്തത്. പ്രവര്‍ത്തകരുടെ പ്രതിഷേധം കണക്കിലെടുത്ത് വന്‍ പോലീസ് സന്നാഹവും വീടിനു സമീപം വിന്യസിച്ചിരുന്നു. പോലീസിനെതിരെ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചു.
അതേസമയം, തനിക്കെതിരെ ഭൂപേഷ് ബഗെല്‍ സര്‍ക്കാര്‍ വൈരാഗ്യം തീര്‍ക്കുകയാണെന്ന് അമിത് ജോഗി പറഞ്ഞു.


