മൂവാറ്റുപുഴ: പരസ്യ പ്രചാരണമവസാനിക്കാന്‍ ഒരു ദിവസം മാത്രമവശേഷിക്കെ, യുഡിഎഫ് സ്ഥാനാര്‍ഥി ഡോ. മാത്യു കുഴല്‍നാടന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആവേശം ഉച്ചസ്ഥായിയില്‍. പായിപ്ര മേഖലയിലാണ് ഇന്ന് പ്രചരണം നടന്നത്. പായിപ്രയില്‍ നടന്ന ജനപങ്കാളിത്തം നിറഞ്ഞ പ്രകടനത്തില്‍ കൊച്ചു കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ പങ്കെടുത്തു. ഓട്ടോറിക്ഷകളിലും കാറുകളിലുമായി പ്രവര്‍ത്തകര്‍ ഒഴുകിയെത്തി. കെഎസ്യു, എംഎസ്എഫ് വിദ്യാര്‍ഥികള്‍, വനിതാ പ്രവര്‍ത്തകര്‍ തുടങ്ങി വലിയ വിഭാഗം ജനങ്ങളും പ്രകടനത്തില്‍ അണിചേര്‍ന്നു.
ഓരോ സ്ഥലത്ത് എത്തുമ്പോഴും സ്ഥാനാര്‍ഥിയെ സ്വീകരിക്കാന്‍ ജനങ്ങള്‍ മത്സരിച്ചു. പൊരിവെയിലത്തും ആവേശം ഒട്ടും ചോരാതെ പ്രവര്‍ത്തകരും സാധാരണക്കാരും മാത്യുവിനൊപ്പം അണിചേര്‍ന്നു. അതിനിടെ ട്വന്റി-20 സ്ഥാനാര്‍ഥി സി.എന്‍. പ്രകാശിന്റെ പായിപ്രയിലുള്ള വീട്ടിലെത്തി അദ്ദേഹത്തിന്റെ അനുഗ്രഹം ഏറ്റുവാങ്ങിയാണ് മാത്യു പര്യടനം തുടര്‍ന്നത്.
ഒരു ദിവസം കൂടിയാണ് പൊതുപ്രചരണമുള്ളത്. കൊട്ടിക്കലാശം ഒഴിവാക്കിയ പശ്ചാത്തലത്തില്‍ പരമാവധി ആള്‍ക്കാരെ നേരില്‍ കണ്ട് വോട്ട് അഭ്യര് ഥിക്കാനാണ് യുഡിഎഫ് ക്യാംപിന്റെ തീരുമാനം.
പായിപ്ര പഞ്ചായത്ത് തല പര്യടനം യുഡിഎഫ് ഇലക്ഷന് കമ്മിറ്റി ചെയര്മാന് പിഎം അമീര്‍ അലി ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ എ.മുഹമ്മദ് ബഷീര്‍ മുഖ്യപ്രഭാക്ഷണം നടത്തി.
രാവിലെ മുളവൂരിലായിരുന്നു പ്രചരണം, കെ എം. സലീം, ജോയി മാളിയേക്കല്‍, കെഎം പരീത്, സലീം ഹാജി, കെഎം അബ്ദുല്‍ മജീദ്, പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വര്‍ക്കി, വൈസ് പ്രസിഡന്റ് നിസ ടീച്ചര്‍, അഡ്വ.എന്‍ രമേശ്, പിഎ ബഷീര്‍, എംഎം സീതി, മണ്ഡലം പ്രസിഡന്റ് കെഎം പരിത്, ജലാല്‍ സ്രാമ്പിക്കല്‍, കെഎച്ച് സിദ്ധിക്ക്, പിഎം അസീസ്, എംഎസ് അലി, എന്നിവര്‍ സംസാരിച്ചു. മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.എച്ച്. സിദ്ദിഖിന്റെ വീട്ടില്‍ ഒരുക്കിയ ഭക്ഷണവും കഴിച്ചശേഷം പായിപ്ര മേഖലയില്‍ തന്നെയായിരുന്നു ഉച്ചക്ക് ശേഷമുള്ള പ്രചരണവും.
പ്രചരണോദ്ഘാടനം കെപിസിസി ജനറല്‍ സെക്രട്ടറി ജയ്സണ്‍ ജോസഫ് നിര്‍വഹിച്ചു. യുഡിഎഫ് നേതാക്കളായ പായിപ്ര കൃഷ്ണന്, പി എ ബഷീര്‍, പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വര്‍ക്കി, കെ.കെ. ഉമ്മര്‍, എംപി ഇബ്രാഹിം, ഏബ്രഹാം തൃക്കക്കളത്തൂര്, പിഎ അനില്‍, എം.എ മുഹമ്മദ്, ഷൗക്കത്തലി മീരാന്‍, സിയാദ് എടപ്പാറ, റമീസ് മുതിരക്കാലായില്‍, ജില്ലാ പഞ്ചായത്ത് അംഗം ഷാന്റി ഏബ്രഹാം, ബ്ലോക്ക് പഞ്ചായത്ത് അംഗം റീന സജി, പഞ്ചായത്തംഗങ്ങളായ എംസി. വിനയന്, വിഇ നാസര്‍, ഷാഫി മുതിരക്കാലായില്‍ സുകന്യ അനീഷ്, നെജി ഷാനവാസ്, എല്‍ ജി റോയ്, വിജി പ്രഭാകരന് എന്നിവര്‍ പ്രസംഗിച്ചു.


