പെരുമ്പാവൂര്‍: കോളനികളും തൊഴിലാളികളെയും സന്ദര്‍ശിച്ചു വോട്ട് ഉറപ്പിക്കുന്ന തിരക്കില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എല്‍ദോസ് കുന്നപ്പിള്ളി. ഇന്നലെ രാവിലെ കൂവപ്പടി പഞ്ചായത്തിലെ അംബേദ്കര്‍ കോളനി, തോട്ടുവാ കോളനി എന്നിവ സന്ദര്‍ശിച്ചു വോട്ട് അഭ്യര്‍ത്ഥിച്ചു. കീഴില്ലത്ത് മരണ വീട് സന്ദര്‍ശിച്ച ശേഷം കുറുപ്പംപടിയിലെത്തി കടകള്‍ സന്ദര്‍ശിച്ചും വ്യക്തികളെ നേരില്‍ കണ്ടും വോട്ട് തേടി. സര്‍ജിക്കല്‍ ഗ്ലൗസ് കമ്പനിയിലെത്തി തൊഴിലാളികളെ നേരില്‍ കണ്ട ശേഷം ഹാപ്പി ഹോംസ് അവന്യു റോഡിലെ ഭവനങ്ങള്‍ സന്ദര്‍ശിച്ചു.
തുടര്‍ന്ന് വേങ്ങൂരിലും കൊമ്പനാടും കടകളും വീടുകളും സന്ദര്‍ശിച്ചു. ഇതിനിടയില്‍ കണ്ടന്തറയില് ഫുട്ബോള്‍ മത്സര ഗ്രൗണ്ടില്‍ എത്തിയും വോട്ട് അഭ്യര്‍ത്ഥിച്ചു. അറക്കപടിയില് യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച ബൈക്ക് റാലിയില്‍ പങ്കെടുത്ത ശേഷം തെരഞ്ഞെടുപ്പ് അവലോകനം കൂടി പൂര്‍ത്തിയാക്കിയ ശേഷമാണ് എല്‍ദോസ് കുന്നപ്പിള്ളി പ്രചരണം അവസാനിപ്പിച്ചത്.
ചലച്ചിത്ര നടന് രമേശ് പിഷാരടിയും മുന്‍ കേന്ദ്ര മന്ത്രി കെ.എച്ച് മുനിയപ്പയും എല്‍ദോസ് കുന്നപ്പിള്ളിക്ക് വേണ്ടി പ്രചാരണത്തിനെത്തി. അറക്കപടിയിലും ചുണ്ടക്കുഴിയിലും കുടുംബ യോഗങ്ങളിലാണ് രമേശ് പിഷാരടി പങ്കെടുത്തത്. മുന്‍ കേന്ദ്ര മന്ത്രി ആയ കെ.എച്ച് മുനിയപ്പ യു.ഡി.എഫ് തെരഞ്ഞെടുപ്പ് അവലോകന യോഗത്തില്‍ പങ്കെടുത്ത ശേഷം വിവിധ ഇടങ്ങളില്‍ പ്രചരണം നടത്തി.


