കോതമംഗലം: രാജ്യത്ത് മുഴുവൻ വേരുകളുള്ള കോൺഗ്രസിനെ മാറ്റി നിർത്തി മതേതര ഐക്യം കൊണ്ട് വരാമെന്ന് സി.പി.എം വിചാരിക്കരുതെന്ന് മുസ്ലിം ലീഗ് നിയമസഭാ പാർട്ടി ഡെപ്യൂട്ടി ലീഡർ വി.കെ.ഇബ്രാഹിം കുഞ്ഞ് എം.എൽ.എ. പൊറുക്കാത്ത രോഗത്തിന് ഇല്ലാത്ത മരുന്ന് എന്ന പോലെയാണ് സി പി എം നിലപാടുകൾ. പിണറായിയുടെ ഏകാധിപത്യവും ധാർഷ്ഠ്യവും സി പി എം ന് ബംഗാളിൽ വരുത്തിയ അവസ്ഥ കേരളത്തിലും വരുത്തുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെ പൈതൃകവും പാരമ്പര്യവും നില നിർത്താനോ സംരക്ഷിക്കാനോ കഴിയാത്ത കേന്ദ്ര സർക്കാർ ജനങ്ങൾക്ക് ബാധ്യതയായി മാറിയിരിക്കുകയാണ്. ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാൻ കഴിയാത്തവർ ഭരണഘടന ലംഘനമാണ് നടത്തുന്നത്.ചെങ്കോട്ട ഡാൽമിയ ഗ്രൂപ്പിന് കൈമാറിയ മോദിയും കോവളം കൊട്ടാരം സ്വകാര്യ ഗ്രൂപ്പിന് വിട്ടുകൊടുത്ത പിണറായിയും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണ്. നിരവധിയായ നേതാക്കളുടെ ത്യാഗോജ്ജ്വലമായ പ്രവൃത്തികളുടെ ഫലമാണ് രാജ്യം നേടിയ സ്വാതന്ത്ര്യം.എന്നാൽ രാജ്യത്തെ ജനങ്ങളുടെ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന നിലപാടുകളാണ് മോദിയുടേതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നെല്ലിക്കുഴി കുരുമ്പിനാംപാറ ശാഖ യൂത്ത് ലീഗ് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒ.പി. അലി അദ്ധ്യക്ഷനായി. പി. എസ്. സനൂബ് സ്വാഗതം പറഞ്ഞു.
വെട്ടം ആലിക്കോയ മുഖ്യ പ്രഭാഷണം നടത്തി.കുടുംബ സംഗമത്തിൽ സിദ്ധീഖ് ബാഖവി പ്രഭാഷണം നടത്തി.മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റുമാരായ പി കെ മൊയ്തു, കെ.എം ഇബ്രഹിം, എസ്.ടി.യു ജില്ലാ വൈസ് പ്രസിഡന്റ് കെ.എം.കുഞ്ഞുബാവ, കെ.എം ആസാദ്, സി.എം. മീരാൻ, മുസ്ലിം ലീഗ് നിയോ. മണ്ഡലം ജന സെക്രട്ടറി പി.എം. സക്കരിയ പഞ്ചായത്ത് പ്രസിഡന്റ് സി.വി.സൈനുദ്ദീൻ, ജന.സെക്രട്ടറി പി.എം.ഷെമീർ, യൂത്ത് ലീഗ് ജില്ലാ ജന.സെക്രട്ടറി അൻസാർ മുണ്ടാട്ട്, സെക്രട്ടറി പി.എ ഷിഹാബ്,കെ പി ജലിൽ, എം എം അൻസാർ, ഇ എ ഹാരിസ്, ഇ എ മീരാൻ, ഒ എം ആലി മാസ്റ്റർ, എ എം സലിം, പി കെ അബ്ദുറഷീദ്, ഒ.കെ അലിയാർ, സി എം തൻസിർ, ടി. എ ഷെമീർ, വി എസ് അൻഷാദ്, കെ കെ ഷെരീഫ്, പി യു അർഷാദ്, സിബി ബാദുഷ, എം എം അൽത്താഫ്, ഒ എ അബ്ദുള്ള എന്നിവർ പ്രസംഗിച്ചു.


