കോഴിക്കോട്: വിരമിച്ച അധ്യാപക ദമ്പതികളെ വീടിനു സമീപത്തെ വിറക് പുരയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മേപ്പയൂര്‍ പട്ടോന കണ്ടി പ്രശാന്തിയില്‍ കെ.കെ.ബാലകൃഷ്ണ(72)നെയും ഭാര്യ കുഞ്ഞിമാത(67)യെയുമാണു മരിച്ച നിലയില്‍ കണ്ടെത്തിയത്. ചിങ്ങപുരം സി.കെ.ജി ഹൈസ്കൂളിലെ അധ്യാപകനായിരുന്നു ബാലകൃഷ്ണന്. ഇരിങ്ങത്ത് യുപി സ്കൂള്‍ റിട്ടയേര്‍ഡ് അധ്യാപികയാണ് കുഞ്ഞി മാത.
വീട്ടിനടുത്തു വിറക്പുരയില്‍ ആത്മഹത്യ ചെയ്ത നിലയിലാണ് ഇരുവരെയും കണ്ടെത്തിയത്. മേപ്പയൂര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ കെ.ഉണ്ണികൃഷ്ണ ൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.


