ബിഹാറിലെ മുസാഫർനഗറിൽ ദുരഭിമാനക്കൊല. കാമുകിയുടെ ബന്ധുക്കൾ മർദ്ദനത്തിൽ പതിനേഴുകാരൻ മരിച്ചു. സംഭവത്തിൽ പെൺകുട്ടിയുടെ സഹോദരനടക്കം നാല് പേരെ പോലീസ് പിടിക്കൂടി. കുറ്റക്കാരെന്ന് സംശയിക്കുന്നവരുടെ വീട്ടിൽ യുവാവിൻ്റെ സംസ്കരിച്ചതോടെ സംഘർഷാവസ്ഥ കൂടുതൽ ഗുരുതരമായി. കൊലപതാകം നടന്ന സ്ഥലത്ത് വൻ പൊലീസ് സന്നാഹം ക്യാമ്പ് ചെയ്തിട്ടുണ്ട്.
പതിനേഴുകാരനായ സൗരഭ് കുമാറാണ് കാമുകിയുടെ ബന്ധുക്കളുടെ ക്രൂരമായ മർദ്ദനത്തെ തുടർന്നാണ് കൊല്ലപ്പെട്ടത്. സൗരഭിനെ കാമുകിയുടെ സഹോദരൻ വെള്ളിയാഴ്ച രാത്രി വീട്ടിലേക്ക് ക്ഷണിക്കുകയും വീട്ടിലെത്തിയ ഇയാളെ ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ് സൗരഭ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണപ്പെട്ടത്.
തുടർന്ന് രോഷാകുലരായ ബന്ധുക്കളും നാട്ടുകാരും ചേർന്ന് മൃതദേഹം സുശാന്ത് പാണ്ഡെയുടെ വീട്ടിലേക്ക് എത്തിക്കുകയും വീട്ടുമുറ്റത്ത് വച്ച് മൃതദേഹം ചിതയൊരുക്കി സംസ്കരിക്കുകയും ചെയ്തു. സംഭവത്തിൽ സുശാന്ത് പാണ്ഡെയേയും ഇയാളുടെ മൂന്ന് ബന്ധുക്കളേയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഘർഷാവസ്ഥയെ തുടർന്ന് കൊലപാതകം നടന്ന രാംപുർ സാഹ് ഗ്രാമത്തിൽ പൊലീസിനെ വിന്യസിച്ചിരിക്കുകയാണ്.
സൗരഭും പെൺകുട്ടിയും തമ്മിൽ പ്രണയത്തിലായിരുന്നു. എന്നാൽ ഈ ബന്ധത്തെ ഇരുവീട്ടുകാരും എതിർത്തതോടെ സൗരഭിനെ ഗ്രാമത്തിന് പുറത്തേക്ക് മാറ്റി. സഹോദരിയുടെ വിവാഹത്തിനായാണ് ഇവിടേക്ക് തിരിച്ചെത്തിയത്. പെൺകുട്ടിയുടെ സഹോദരൻ വിളിച്ചു വരുത്തി മർദ്ദിച്ചു കൊലപ്പെടുത്തകയായിരുന്നു എന്ന് പിതാവ് പറഞ്ഞു.


