കോഴിക്കോട്: കട്ടിപ്പാറയില്‍ സ്വകാര്യ സ്കൂളിലെ വിദ്യാര്‍ഥിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ അധ്യാപകന് അറസ്റ്റില്‍. കായികാധ്യാപകനായ കോടഞ്ചേരി സ്വദേശി വി.ടി മിനീഷിനെയാണ് താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. വയനാട് സ്വദേശിനിയും കായിക താരവുമായ വിദ്യാര്‍ത്ഥിനിയുടെ പരാതിയിലാണ് അറസ്റ്റ്.
ഇയാൾ മറ്റ് വിദ്യാര്‍ത്ഥിനികളെയും ഇത്തരത്തിൽ മോശമായി പെരുമറിട്ടുണ്ടെന്നാണ് കുട്ടികൾ പറയുന്നത്. കഴിഞ്ഞദിവസമാണ് അദ്ധ്യാപകന് വിദ്യാര്‍ത്ഥിനികളോട് ഫോണില്‍ വിളിച്ച് അസഭ്യം പറഞ്ഞത്. കേട്ടാലറയ്ക്കുന്ന ഭാഷയിലായിരുന്നു അദ്ധ്യാപകന് സംസാരിച്ചതെന്ന് കുട്ടികള്‍ പറഞ്ഞു.
നേരത്തെ നെല്ലിപ്പൊയിലിലെ സ്കൂളില്‍ കായികാധ്യാപകനായിരിക്കെ കായിക താരമായ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചതിന് ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു. പിന്നീടാണ് ഇയാളെ താമരശേരി രൂപതയുടെ ഉടമസ്ഥതയിലുള്ള സ്കൂളില്‍ നിയമിച്ചത്.
പരിശീലനവുമായി ബന്ധപ്പെട്ട കാര്യം പറയുമ്പോഴാണ്, തന്നെ അനുസരിച്ചില്ല തുടങ്ങിയ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി അദ്ധ്യാപകന് അസഭ്യം പറയുന്നത്. അശ്ലീലച്ചുവയോടെ സംസാരിച്ചുവെന്ന് കാണിച്ച് വിദ്യാര്‍ത്ഥിനികള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.


