താമരശ്ശേരി: പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടികളെ പീഡിപ്പിച്ചെന്ന പരാതിയില്‍ യുവാവ് പിടിയില്‍. ബാര്‍ബര്‍ ഷോപ്പ് നടത്തിപ്പുകാരനായ കട്ടിപ്പാറ ചമല്‍ പിട്ടാപ്പള്ളി പി.എം. സാബു (44) വിനെയാണ് താമരശ്ശേരി പോലീസ് സംഘം അറസ്റ്റുചെയ്തത്.
അഞ്ചോളം വിദ്യാര്‍ഥികളെ പ്രതി പീഡിപ്പിച്ചതായാണ് രക്ഷിതാക്കള്‍ പരാതി നല്‍കിയതെന്ന് താമരശ്ശേരി പോലീസ് അറിയിച്ചു. പരാതികളില്‍ കേസെടുത്ത് പോക്സോ ആക്ട് പ്രകാരം അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ താമരശ്ശേരി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.