എറണാകുളം: സിവില്‍ പൊലീസ് ഓഫീസര്‍ തൂങ്ങിമരിച്ചനിലയില്‍. ചോറ്റാനിക്കര സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ ചന്ദ്രദേവിനെയാണ് മരിച്ചത്. ചോറ്റാനിക്കരയിലെ വാടക വീട്ടില്‍ ആണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
മരണത്തില്‍ ദുരൂഹതയില്ലെന്നും ആത്മഹത്യയാണെന്നുമാണ് പൊലീസ് പറയുന്നത്. കാരണം വ്യക്തമല്ല. പൊലീസ് കേസെടുത്തു. കഴിഞ്ഞദിവസം കളമശേരി എ ആര് ക്യാമ്പിലെ ഉദ്യോഗസ്ഥനെയും മരിച്ചനിലയില്‍ കണ്ടെത്തിയിരുന്നു.


