കോഴിക്കോട്: കോവിഡ് ലോക്ഡൗണ്‍ പ്രതിസന്ധിയില്‍ രണ്ട് പേര് കൂടി ജീവനൊടുക്കി. ഓട്ടോറിക്ഷാ തൊഴിലാളികളായ അത്തോളി സ്വദേശി മനോജ്, വടകര സ്വദേശി ഹരീഷ്ബാബു എന്നിവരാണ് ആത്മഹത്യ ചെയ്തത്.
മനോജിനെ വീട്ടിലും ഹരിഷ് ബാബുവിനെ ലോഡ്ജ്മുറിയിലുമാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. മനോജിനെ കടബാധ്യത അലട്ടിയിരുന്നുവെന്ന് വീട്ടുകാര്‍ പറയുന്നൂ. ഹരീഷ്ബാബു ജീവനൊടുക്കാന്‍ കാരണം വ്യക്തമായിട്ടില്ല.