കൊച്ചി:എറണാകുളം ഉദയംപേരൂരില്‍ അച്ഛന് മകനെ കുത്തിക്കൊന്നു. ഉദയംപേരൂര്‍ എംഎല്‍എ റോഡില്‍ സന്തോഷ് (42) ആണ് കൊല്ലപ്പെട്ടത്. പിതാവ് മണിയെ പൊലീസ് അറസ്റ്റ് ചെയ്തു. മകൻ്റെ മര്‍ദനം സഹിക്കാന്‍ കഴിയാതെയാണ് കൊലപ്പെടുത്തിയതെന്ന് പ്രതിയായ മണി പൊലീസിന് മൊഴി നല്കി. മദ്യപിച്ച് ഇരുവരും വഴക്കുണ്ടാക്കുന്നത് പതിവാണെന്ന് അയല്‍വാസികള്‍ പറഞ്ഞു.

