തിരുവനന്തപുരം: PSC യിൽ ഭിന്നത രൂക്ഷം. പിഎസ്സി ചെയർമാനെതിരെ കുറ്റപത്രവുമായി ഒരു വിഭാഗം കമ്മീഷന് അംഗങ്ങള്‍ രംഗത്തെത്തി. മുഖ്യമന്ത്രി വി. ഡി. സതീശന് പരാതി നല്കി. ചെയർമാൻ്റെ വിശേഷാധികാരങ്ങൾ ദുരുപയോഗം ചെയ്ത് രണ്ട് പരീക്ഷകള്‍ അട്ടിമറിച്ചുവെന്നും ആരോപണം. നിലവിൽ കേസിലെ പ്രതിയായ അഡീഷണൽ സെക്രട്ടറി ഹരിയെ സെക്രട്ടറിയാക്കാമെന്ന് പ്രലോഭിപ്പിച്ചാണ് അട്ടിമറി നടത്തിയത്.
DYSP സ്പെഷ്യൽ റിക്രൂട്ട്മെൻ്റ്,അസിസ്റ്റന്റ് പ്രൊഫസർ ലോ കോളേജ് എന്നീ തസ്തികകളിലേക്കുള്ള എഴുത്തു പരീക്ഷയിലെ മാർക്കുകൾ ചെയർമാൻ മുൻകൂട്ടി മനസ്സിലാക്കി. കെഎ.എസ് പരീക്ഷയിലടക്കം എഴുത്തു പരീക്ഷ മാർക്കുകൾ ചെയർമാൻ മുൻകൂട്ടി അറിഞ്ഞു. ഇതുൾപ്പടെ ചട്ടവിരുദ്ധമാണ്.
എഴുത്തു പരീക്ഷ മാർക്കുകൾ ചെയർമാന്റെ ചേമ്പറിൽ എത്തിച്ചത് അഡീഷണൽ സെക്രട്ടറി ഹരിയാണ്. അഭിമുഖ പരീക്ഷയ്ക്ക് ചെയർമാന്റെ ഇഷ്ടക്കാരെ ഇരുത്തിയെന്നും ആരോപണം. DYSP സ്പെഷ്യൽ റിക്രൂട്ട്മെൻ്റ് ഇൻറർവ്യൂ പിഎസ്സി യോഗത്തിൽ പോലും ചെയർമാൻ അറിയിച്ചില്ല. ചോദ്യപേപ്പർ തയ്യാറാക്കുന്നത് അടക്കമുള്ള കാര്യങ്ങൾക്കായി എക്സാമിനേഷൻ സബ്കമ്മിറ്റി ഉണ്ടായിരിക്കണമെന്ന് PSC യുടെ റൂൾസ് ഓഫ് പ്രൊസീജിയറിൽ കൃത്യമായി പറയുന്നുണ്ടെങ്കിലും അത് നിലവിലില്ല.
ചോദ്യകർത്താവിനെ രഹസ്യസ്വഭാവത്തോടെ നിശ്ചയിക്കുന്നതും ചെയര്‍മാനെന്നും ഒരു വിഭാഗം അംഗങ്ങൾ ആരോപിച്ചു. ഒരു പരീക്ഷക്ക് മൂന്ന് പേരിൽ നിന്ന് ചോദ്യപേപ്പർ രഹസ്യസ്വഭാവത്തോടെ വാങ്ങുന്ന രീതി ചെയർമാൻ അവസാനിപ്പിച്ചു. ഒന്നര മാസം മുമ്പാണ് ഒരു വിഭാഗം അംഗങ്ങൾ മുഖ്യമന്ത്രിക്ക് പരാതി നൽകിയത്.

