തിരുവനന്തപുരം വിമാനത്താവള പ്രമേയം അവതരിപ്പിക്കുന്നതിനിടെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മില്‍ വാക്പോര്. കേന്ദ്രസര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിക്കണമെന്നാണ് പ്രമേയം. സംസ്ഥാന സര്‍ക്കാരിന്റെ താല്പര്യം പരിഗണിക്കാതെയാണ് വിമനത്താവളം സ്വകാര്യ വത്കരിച്ചതെന്ന് പ്രമേയം അവതരിപ്പിക്കുന്നതിനിടെ മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് അവകാശം സംസ്ഥാനത്തിന് നല്‍കണം എന്നും പ്രമേയത്തില്‍ പറയുന്നു. കേന്ദ്ര തീരുമാനം പൊതുജന വികാരത്തിന് എതിരാണെന്നും അത് കേന്ദ്രത്തെ നേരത്തെ അറിയിച്ചതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വിയോജിപ്പ് കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. കേന്ദ്ര തീരുമാനത്തിന് ഒരു ന്യായീകരണവും ഇല്ല.
എന്നാല്‍ വിമാനത്താവള ബിഡ് ദുരൂഹമാണെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. പൊതുവായ വിഷയംങ്ങളില് എന്നും സര്‍ക്കാര്‍ നിലപാടിന് ഒപ്പം പ്രതിപക്ഷം നിന്നിട്ടുണ്ടെന്ന് പറഞ്ഞ രമേശ് ചെന്നിത്തല വിമാനത്താവള വിഷയത്തിലും സമാന നില്പാട് ആണ് കൈക്കൊണ്ടതെന്ന് പറഞ്ഞു. സര്‍വകക്ഷി യോഗത്തിലും പ്രതിപക്ഷം സഹകരിച്ചു.
എന്നാല്‍ പിന്നീടാണ് സര്‍ക്കാരിന്റെ വഞ്ചനാത്മക നിലപാട് വെളിയവായതെന്നും പരസ്യമായി അദാനിയെ എതിര്‍ക്കുന്ന സര്‍ക്കാര്‍ രഹസ്യമായി സഹായിക്കുകയാണെന്നും ആരോപിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് വഞ്ചനാപരമാണെന്നും സര്‍ക്കാര്‍ നടത്തിയത് ക്രിമിനല്‍ ഗൂഢാലോചനയാണെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു.
സിബിഐ അന്വേഷണം നേരിടുന്ന കുപ്രസിദ്ധമായ കമ്പനിയില്‍ നിന്നാണ് സര്‍ക്കാര്‍ നിയമോപദേശം തേടിയത്. കൂടിയാലോചന ഇല്ലാതെയാണ് സര്‍ക്കാര്‍ ബിഡില്‍ പങ്കെടുത്തത്. പ്രതിപക്ഷ നേതാവിന്റെത് ദൗര്‍ഭാഗ്യകരമായ പരാമര്‍ശമാണെന്ന് മുഖ്യമന്ത്രി തിരിച്ചടിച്ചു. സ്വന്തം നില വെച്ചു മറ്റുള്ളവരെ അളക്കരുതെന്നും രഹസ്യമായി ഒരു നിലയും പരസ്യമായി മറ്റൊരു നിലയും സ്വീകരിച്ചവര്‍ക്ക് എല്ലാവരും അങ്ങനയേ കാണാന്‍ കഴിയൂവെന്നും മുഖ്യമന്ത്രി പറഞ്ഞു. അവരവരുടെ ശീലം വെച്ച് മറ്റുള്ളവരെ പ്രതിപക്ഷം അളക്കുന്നുവെന്ന് തുറന്നടിച്ച മുഖ്യമന്ത്രി സാധാരണ നിലയില്‍ ഉള്ള സംസ്കാരം പ്രതിപക്ഷം കാണിക്കണമെന്നും കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ പ്രമേയത്തിന്റെ അന്തസത്ത ഉള്‍ക്കൊള്ളുന്നുവെന്നും പൊതു ജനതാള്പര്യം മുന്‍നിര്‍ത്തി പ്രമേയത്തെ പിന്തുണകുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പ്രമേയം ഐഖ്യകണ്ഠേന പാസാക്കി.


