മൂവാറ്റുപുഴ: ഭിന്നശേഷിയുള്ള യുവതിയേയും വയോധികരായ മാതാപിതാക്കളേയും മര്‍ദിച്ച സംഭവത്തില്‍ കുറ്റക്കാരെ അറസ്റ്റ് ചെയ്ത് നടപടിയെടുക്കണമെന്ന് ഡിഎഡബ്ല്യൂഎഫ് ജില്ല പ്രസിഡന്റ് അഡ്വ.ടി വി ആന്റു ആവശ്യപ്പെട്ടു. മര്‍ദനമേറ്റ വാളകം പഞ്ചായത്ത് റാക്കാട് പെരുമാലില്‍ അമ്മു (31) അച്ഛന് കുമാരന് (75) അമ്മ ശാരദ (62) എന്നിവെൈര ഡിഎഡബ്ല്യൂഎഫ് നേതാക്കള്‍ വീട്ടിലെത്തി സന്ദര്‍ശിച്ചു. ഭിന്നശേഷിക്കാര്‍ക്ക് നേരെയുള്ള അതിക്രമത്തിനെതിരെയും വീട്ടില്‍ കയറി വധഭീഷണി മുഴക്കി അക്രമിയ്ക്കല്, ദേഹോപദ്രവം ഏല്പിയ്ക്കല്‍, ആര്‍പിഡി ആക്ട് പ്രകാരവും കേസെടുക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു.
അയല്‍വാസി റാക്കാട് തച്ചിരുപറമ്പില്‍ വിലാസിനിയും ഭര്‍ത്താവ് പൊന്നന് ഇവരുടെ മകന് അഖില്‍ (കുഞ്ഞുകുട്ടായി) എന്നിവര്‍ ചേര്‍ന്നാണ് കഴിഞ്ഞ ഞായര്‍ വൈകിട്ട് മൂന്ന് പേരെയും മര്‍ദിച്ചത്. പരിക്കേറ്റ ശാരദയും മകള്‍ അമ്മുവും മൂവാറ്റുപുഴ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. അമ്മുവിനേയും മാതാപിതാക്കളേയും കൊലപ്പെടുത്തുമെന്ന് മര്‍ദ്ദിച്ചവര്‍ ഭീഷണിപ്പെടുത്തിയതായി അമ്മു പറഞ്ഞു. കുമാരനെ റോഡിലേക്ക് വലിച്ചിറക്കി വിലാസിനിയുടെ പുരയിടത്തിലെ മരത്തില്‍ കെട്ടിയിട്ടാണ് ഭര്‍ത്താവ് പൊന്നനും ചേര്‍ന്ന് മര്‍ദ്ദിച്ചത്. ജനിച്ചപ്പോള്‍ മുതല്‍ കാലുകള്‍ക്ക് തളര്‍ച്ചയും ശരീരത്തിന് ബലക്കുറവുമുള്ള അമ്മുവിന്റെ മുറിവുള്ള കാലുകളില്‍ അഖില്‍ ചവിട്ടി . മാതാപിതാക്കള ഹെല്മമറ്റ് കൊണ്ട് മര്‍ദ്ദിച്ചു.സംഭവത്തില്‍ മൂവാറ്റുപുഴ പൊലീസ് കേസെടുത്തെങ്കിലും കുറ്റക്കാരെ അറസ്റ്റ് ചെയ്യാത്തതില്‍ നേതാക്കള്‍ പ്രതിഷേധിച്ചു. ഡിഎഡബ്ല്യൂഎഫ് ഏരിയ സെക്രട്ടറി കെ കെ ജയേഷ്, സിപിഎം ഏരിയ സെക്രട്ടറി കെ പി രാമചന്ദ്രന്, വാളകം ലോക്കല്‍ സെക്രട്ടറി ടി എം ജോയി, എസ് വിനോദ് എന്നിവരും ഒപ്പമുണ്ടായി.

