ധര്‍മ്മടത്ത് മത്സരിക്കുമെന്ന വാര്‍ത്ത തെറ്റാണെന്ന് കെ. സുധാകരന്. താന്‍ മത്സരിക്കുമെന്ന വാര്‍ത്ത എങ്ങനെ വന്നുവെന്ന് അറിയില്ല. മത്സരിക്കുമെന്ന് ആരോടും പറഞ്ഞിട്ടില്ലെന്നും കെ. സുധാകരന് പറഞ്ഞു.
സി രഘുനാഥിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും ഇക്കാര്യം നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും കെ. സുധാകരന് പറഞ്ഞു. നാളെ ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കുമെന്നും കെ സുധാകരന് പറഞ്ഞു.

വാളയാര്‍ പെണ്‍കുട്ടികളുടെ മാതാവിന് പിന്തുണ നല്കാന് ആലോചിച്ചിരുന്നു, എന്നാല്‍ പ്രാദേശിക എതിര്‍പ്പിനെ തുടര്‍ന്നാണ് അത് ഉപേക്ഷിച്ചതെന്നും കെ സുധാകരന് പറഞ്ഞു.


