ബിജെപി നേതാവ് ആര്. ബാലശങ്കറിന്റേത് ഗുരുതര ആരോപണമെന്ന് നേമത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും എം.പിയുമായ കെ. മുരളീധരന്. വ്യക്തമായ തെളിവിന്റെ അടിസ്ഥാനത്തിലായിരിക്കും ബാലശങ്കറിന്റെ ആരോപണം. സിപിഐഎം- ബിജെപി നേതൃത്വങ്ങള്‍ തമ്മില്‍ ധാരണയുണ്ടെന്ന ആരോപണം ഇതിന് മുന്‍പും ഉണ്ടായിട്ടുണ്ടെന്നും കെ. മുരളീധരന് മാധ്യമങ്ങളോട് പറഞ്ഞു.
ആര്‍എസ്എസിന്റെ ചട്ടക്കൂടില്‍ വളര്‍ന്നുവന്ന ആളാണ് അദ്ദേഹം. സാധാരണ രാഷ്ട്രീയക്കാരെ പോലെ പറയുന്ന ആളല്ല ബാലശങ്കറെന്നും മുരളീധരന് പറഞ്ഞു.
ബിജെപി സംസ്ഥാന നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ച് ആര് ബാലശങ്കര്‍ രംഗത്തെത്തിയിരുന്നു. ചെങ്ങന്നൂരില്‍ നിന്ന് തന്നെ ബോധപൂര്‍വമാണ് ഒഴിവാക്കിയതെന്നും സീറ്റ് നിഷേധിച്ചത് ബിജെപി- സിപിഐഎം ധാരണയെ തുടര്‍ന്നാണെന്നുമായിരുന്നു ബാലശങ്കറിന്റെ ആരോപണം.


