തിരുവനന്തപുരം: ജോസ് കെ മാണിയുടെ മുന്നണ് പ്രവേശത്തിനെതിരെ വീണ്ടും കല്ലുകടി. പാലാ കരുനാഗപ്പിള്ളി സീറ്റുകളെ ചൊല്ലിയാണ് കോട്ടയത്തെ തര്‍ക്കം. കരുനാഗപ്പള്ളി സീറ്റ് ജോസ് വിഭാഗത്തിന് നല്‍കാനുള്ള തീരുമാനത്തിനെതിരെ സിപിഐ ജില്ലാ ഘടകം രംഗത്തെത്തി, തൊട്ടുപിന്നാലെ പാലാ സീറ്റീല്‍ വിട്ടുവീഴ്ച ചെയ്യില്ലെന്ന് എന്‍സിപി ആവര്‍ത്തിച്ചു. ഇതിനിടെ . ജോസ് കെ മാണിയുടെ ഇടതുമുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട നിര്‍ണായക യോഗങ്ങള്‍ തിരുവനന്തപുരത്ത് നടക്കാനിരിക്കെയാണ് സിപിഐ എന്‍സിപി നിലപാടുകള്‍ സിപിഎമ്മിന് തലവേദനയാവുന്നത്.
സിപിഐ മത്സരിച്ചുവരുന്ന കാഞ്ഞിരപ്പള്ളി സീറ്റ് ജോസ് കെ മാണി വിഭാഗം ആവശ്യപ്പെട്ടുവെന്ന വാര്‍ത്തയ്ക്കിടെ സിപിഐ ജില്ലാ കമ്മിറ്റി എതിര്‍പ്പുമായി രംഗത്ത് വന്നു. കാഞ്ഞിരപ്പള്ളി സീറ്റ് ജോസ് പക്ഷത്തിന് നല്‍കുന്നതിനെതിരെ സംസ്ഥാന നേതൃത്വത്തെ ജില്ലാ കമ്മിറ്റി എതിര്‍പ്പറിയിച്ചു.
മാണി സി കാപ്പന് വിജയിച്ച സീറ്റ് ആര്‍ക്കും വിട്ടുകൊടുക്കില്ലെന്ന് എന്‍സിപി സംസ്ഥാന പ്രസിഡന്റ് ടിപി പീതാംബരന് മാസ്റ്റര്‍ മാധ്യമങ്ങളോട് പറഞ്ഞു. പാലാ, കുട്ടനാട്, ഏലത്തൂര്‍ മണ്ഡലങ്ങളില്‍ എന്‍സിപി തന്നെ മത്സരിക്കും. പാലാ വിട്ടുകൊടുക്കണമെന്ന് സിപിഎം ആവശ്യപ്പെടുമെന്ന് കരുതുന്നില്ല. ഇക്കാര്യത്തില്‍ പാര്‍ട്ടിയില്‍ ഭിന്നാഭിപ്രായമില്ല. മാണി സി കാപ്പന് എന്‍സിപി വിടില്ലെന്നും അദ്ദേഹം പറഞ്ഞു.പാലാ സീറ്റിന് വേണ്ടി ജോസ് കെ മാണി അവകാശവാദം ഉന്നയിച്ചിട്ടുണ്ടെങ്കില്‍ അക്കാര്യം അവരോടാണ് ചോദിക്കണമെന്നും എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ വ്യക്തമാക്കി. കേരളാ കോണ്‍ഗ്രസ് വിഷയം ഇന്നു കൊച്ചിയില്‍ ചേരുന്ന എന്‍സിപി സംസ്ഥാന നേതൃയോഗത്തിന്റെ അജണ്ടയില്‍ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. പാലാ സീറ്റ് വിഷയത്തില്‍ തത്കാലം ചര്‍ച്ച വേണ്ടെന്ന നിലപാടിലാണ് എന്‍സിപി നേതൃത്വമെങ്കിലും വിഷയം യോഗത്തില്‍ ഉന്നയിക്കാനാണ് മാണി സി കാപ്പന്റെ നീക്കം.
സിപിഎം പാലാ സീറ്റ് ജോസ് കെ മാണിക്ക് കൊടുത്താല്‍ മുന്നണി വിടുമെന്ന നിലപാടിലാണ് മാണി സി കാപ്പന് ഒപ്പമുള്ളവരുടെ നിലപാട്. അങ്ങനെ വന്നാല്‍ യുഡിഎഫ് പിന്തുണയോടെ പാലായില്‍ തന്നെ മത്സരിക്കണമെന്നാണ് ഇവരുടെ നിലപാട്. അതേസമയം, പാലാ സീറ്റിന്റെ പേരില്‍ എല്‍ഡിഎഫുമായി അകലുന്നത് ശരിയല്ലെന്ന നിലപാടിലാണ് മന്ത്രിസഭയിലെ എന്‍സിപി പ്രതിനിധി എ കെ ശശീന്ദ്രന്റെ അഭിപ്രായം.
സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരുന്നുണ്ട്. ഇടതുമുന്നണി വിപുലീകരണവും ജോസ് കെ മാണി മുന്നോട്ട് വച്ച ആവശ്യങ്ങളും ചര്‍ച്ചയാകും. പാലാ സീറ്റില്‍ എന്‍സിപിയും ജോസ് വിഭാഗവും ഉറച്ച് നില്ക്കുമ്പോള് പ്രശ്ന പരിഹാരമാണ് സിപിഎമ്മിന് മുന്നിലെ കടമ്പ. ജോസ് പക്ഷത്തിന്റെ മുന്നണി പ്രവേശനത്തില്‍ സിപിഐ നിലപാടറിയാന്‍ സെക്രട്ടേറിയേറ്റ് യോഗത്തിന് ശേഷം കാനം രാജേന്ദ്രനുമായി കോടിയേരി ചര്‍ച്ച നടത്തും.