കണ്ണൂര്‍ ജില്ലയില്‍ തദ്ദേശ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. വോട്ടെടുപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. കൊട്ടിക്കലാശം ഒഴിവാക്കാനാണ് തീരുമാനം. തിങ്കളാഴ്ച വോട്ടെടുപ്പ് നടക്കുന്ന കണ്ണൂര്‍ ജില്ലയില്‍ ഇരുപത് ലക്ഷത്തിലധികം വോട്ടര്‍മാരുണ്ട്. 2463 പോളിംഗ് ബൂത്തുകളാണ് ഒരുക്കിയിട്ടുള്ളത്. ഇതില്‍ 940 എണ്ണം പ്രശ്ന സാധ്യതാ ബൂത്തുകളാണ്. ഇവിടങ്ങളില്‍ വെബ് കാസ്റ്റിംഗ് ഏര്‍പ്പെടുത്തും. അഞ്ഞൂറിലധികം ബൂത്തുകളില്‍ വീഡിയോ ചിത്രീകരണവും നടത്തും. പൊലീസും പ്രത്യേക സുരക്ഷ ഒരുക്കുന്നുണ്ട്.
കള്ളവോട്ട് തടയാന്‍ ചില ബൂത്തുകളില്‍ പ്രത്യേക സുരക്ഷയൊരുക്കണമെന്ന ഹൈക്കോടതി നിര്‍ദേശം നടപ്പിലാക്കുമെന്നും ജില്ലാ കലക്ടര്‍. മാവോയിസ്റ്റ് ഭീഷണിയുള്ള 29 കേന്ദ്രങ്ങളില്‍ പൊലീസ് സുരക്ഷയ്ക്ക് പുറമെ തണ്ടര്‍ബോള്‍ട്ടിനെയും സായുധസേനയെയും നിയോഗിക്കും.


