കേരളാ കോണ്‍ഗ്രസ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച സീറ്റുകളില്‍ മത്സരിക്കുമെന്ന് പിജെ ജോസഫ്. കേരളാ കോണ്‍ഗ്രസിന്റെ സീറ്റുകള്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടില്ലെന്നും പി.ജെ ജോസഫ് പറഞ്ഞു. അതേസമയം ജോസ് വിഭാഗത്തിന്റെ ഇടതുമുന്നണി പ്രവേശനത്തിന്റെ തീരുമാനം തിങ്കളാഴ്ച ഉണ്ടാകും.
2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിച്ച 15 സീറ്റുകളിലും സ്ഥാനാര്‍ഥികളുണ്ടാകുമെന്നാണ് ജോസഫ് പറയുന്നത്. ഇതില്‍ കോണ്‍ഗ്രസിനോ മറ്റ് ഘടകകക്ഷികള്‍ക്കോ എതിര്‍പ്പില്ലെന്ന് പി.ജെ ജോസഫ് പറയുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തൊടുപുഴ, കടുത്തുരുത്തി, കുട്ടനാട്, കോതമംഗലം സീറ്റുകളിലാണ് ജോസഫ് വിഭാഗം മല്‍സരിച്ചത്.
എന്നാല്‍ മല്‍സരിച്ച മറ്റ് സീറ്റുകളും ആവശ്യപ്പെടാനാണ് ജോസഫ് വിഭാഗത്തിന്റെ തീരുമാനം. പാര്‍ട്ടി പേരും ചിഹ്നവും സംബന്ധിച്ച് കോടതയില്‍ നടക്കുന്ന വാദങ്ങളില്‍ അന്തിമ വിധി അനുകൂലമാകുമെന്നാണ് പ്രതീക്ഷ.


