യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസിന്റെ വിജയാഹ്്ളാദ പ്രകടനത്തിനിടെ ജെബി മേത്തര്‍ എംപിക്ക് ദേഹാസ്വാസ്ഥ്യം. ഉമാ തോമസിന്റെ വിജയം ഉറപ്പിച്ച ശേഷം അവര്‍ക്കൊപ്പം ജീപ്പിന് മുകളില്‍ നിന്ന് പ്രകടനമായി ഡിസിസി ഓഫീസിലേക്ക് പോകുന്നതിനിടെയാണ് ജെബിക്ക്ത ലചുറ്റലുണ്ടായത്. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണ് സംഭവം.
റിസല്‍റ്റ് പ്രഖ്യപനം മുതല്‍ പ്രവര്‍ത്തകര്‍ക്കൊപ്പം നൃത്തം ചവിട്ടാനും ആഘോഷത്തില്‍ പങ്കെടുക്കാനുമുണ്ടായിരുന്നു ജെബി. പത്തു മണിയോടെ കൊടും വെയിലത്ത് ഉമാ തോമസിനൊപ്പം ജീപ്പിന് മുകളില്‍ നിന്ന് പ്രകടനത്തില്‍ പങ്കെടുത്തിരുന്നു ജെബി.
പ്രകടനത്തിനിടയില്‍ തൊട്ടടുത്ത നടപ്പാതയില്‍ എംപി തളര്ന്നിരുന്നതോടെ പ്രവര്‍ത്തകര്‍ ചുറ്റും കൂടി. തുടര്‍ന്ന് ആശുപത്രിയില്‍ പോകുവാന്‍ വാഹനം എത്തിയെങ്കിലും പോകാന്‍ കൂട്ടാക്കാതെ എംപി അവിടെ തന്നെ ഇരുന്നു. വെള്ളവും സോഡയും കുടിച്ച് ഏറെനേരം അവിടെ തന്നെ ഇരുന്ന ശേഷം ആലുവയില്‍ നിന്നെത്തിയ മഹിള കോണ്‍ഗ്രസ് നേതാവ് സീന ബഷിറിനൊപ്പം ഡിസിസി ഓഫിസിലേക്ക് മടങ്ങി.
പത്തുമണിയോടെ കൊടും വെയിലത്ത് ഉമയ്ക്കൊപ്പം ജീപ്പിന് മുകളിലേക്ക് കയറി ടി സിദ്ധീക്ക് എംഎല്‍എ, എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ, രാഹുല്‍ മാങ്കൂട്ടം, ആര്യാടന് ഷൗക്കത്ത് ചാണ്ടിഉമ്മന് എന്നിവര്‍ക്കൊപ്പം നിലയുറപ്പിച്ചിരുന്നു. ഫലം അറിഞ്ഞ് ഉമ തോമസ് പുറത്തിറങ്ങി ഡിസിസിയില്‍ മാധ്യമങ്ങളെ കാണാന്‍ പോകും വഴിയാണ് ജെബിക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. പ്രഷര്‍ കുറഞ്ഞതാണ് കാരണമെന്ന് എംപിക്കൊപ്പമുള്ളവര് അറിയിച്ചു.