കൊച്ചി: തൃക്കാക്കരയില്‍ ഭൂരിപക്ഷം കുറയുമെന്ന് യുഡിഎഫ് ജില്ലാ കണ്‍വീനര്‍ ഡൊമനിക് പ്രസന്റേഷന്. 5000 മുതല്‍ 8000 വോട്ട് ഭൂരിപക്ഷം എന്തായാലും കിട്ടും. പോളിങ് ശതമാനം കുറഞ്ഞതു കൊണ്ട് ഭൂരിപക്ഷത്തിലും കുറവ് വരുമെന്നും അദ്ദേഹം പറഞ്ഞു. ജോ ജോസഫിന് 50,000ല്‍ അധികം വോട്ട് ലഭിക്കില്ല. ബിജെപിക്ക് പരമാവധി 17,000 വോട്ട് മാത്രമേ കിട്ടൂ എന്നും അദ്ദേഹം പറഞ്ഞു.
നാളെയാണ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരുന്നത്. 68.75 ശതമാനമാണ് ആകെ നടന്ന പോളിങ്. തൃക്കാക്കരയുടെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ പോളിങ്ങാണിത്.
പോളിങ് ശതമാനം കുറഞ്ഞതോടെ തെരഞ്ഞെടുപ്പ് ഫലം പ്രവചനാതീതമായിരിക്കുകയാണ്. യുഡിഎഫിന്റെ ഉറച്ച മണ്ഡലമായി അറിയപ്പെടുന്ന തൃക്കാക്കരയില്‍ ഇത്തവണ വിള്ളലുണ്ടാക്കാനാവുമെന്ന പ്രതീക്ഷയിലാണ് എല്‍ഡിഎഫ്.