നിയമസഭാ തിരഞ്ഞെടുപ്പില്‍ തുടര്‍ ഭരണത്തോടെ ചരിത്രമെഴുതാമെന്ന് ഉറച്ച് ഇടതു മുന്നണി. എണ്പതു മുതല്‍ നൂറിലധികം വരെ സീറ്റോടെ തിളക്കമേറിയ വിജയമാണ് ഭരണ മുന്നണിയുടെ കണക്കൂ കൂട്ടല്‍. ദേശീയ മാധ്യമങ്ങള്‍ ഉള്‍പ്പെടെ തുടര്‍ഭരണം പ്രവചിക്കുമ്പോള്‍ ഫലം വൈകാതെ വരുമല്ലോ എന്ന് ആത്മവിശ്വാസത്തോടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണങ്ങള്‍.
ജനകീയ സര്‍ക്കാരെന്ന മുഖവുമായി തിരഞ്ഞെടുപ്പിലേക്ക് നീങ്ങിയ ഇടതു മുന്നണി പ്രതീക്ഷിക്കുന്നത് തുടര്‍ ഭരണമാണ്. പ്രളയം നേരിട്ട സര്‍ക്കാര്‍ രീതി, നിപ്പ പ്രതിരോധം തുടര്‍ന്ന് കോവിഡ് പ്രതിരോധം, ക്ഷേമപെന്ഷന്, ഭക്ഷ്യകിറ്റ് എല്ലാം വോട്ടില്‍ അനുകൂലമായി പ്രതിഫലിച്ചെന്ന് എല്‍ഡിഎഫ് ഉറപ്പിക്കുന്നു.
പ്രതിപക്ഷത്തിന്റെ പ്രചാരണങ്ങള്‍ക്കിടയിലും പിണറായി വിജയന്റെ പ്രതിച്ഛായ എണ്‍പതിലധികം സീറ്റുകള്‍ നല്‍കുമെന്നാണ് ഇടതു മുന്നണി കരുതുന്നത്. സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികള്‍ ഇടതുതരംഗമുണ്ടാക്കിയാല് നൂറിലധികം സീറ്റാണ് ഇടതു മുന്നണി പ്രതീക്ഷിക്കുന്നത്. മല്‍സരിച്ച 25 സീറ്റില്‍ 17 സീറ്റില്‍ വിജയിക്കുമെന്നാണ് സിപിഐ കണക്കാക്കിയിരിക്കുന്നത്.
കേരള കോണ്‍ഗ്രസിന്റെ വരവ് കോട്ടയം മേഖലയിലും മലയോര മേഖകളിലുമുള്ള വോട്ടുകള്‍ അനുകൂലമാക്കി. മലപ്പുറം എറണാകുളം ജില്ലകളിലാണ് ഇടതു മുന്നണി തിരിച്ചടി പ്രതീക്ഷിക്കുന്നത്. ശബരിമല വിഷയം സജീവ ചര്‍ച്ചയായിരുന്നെങ്കിലും അത് തിരിച്ചടിയുണ്ടാക്കിയിട്ടില്ലെന്നാണ് വിലയിരുത്തല്‍. ദേശീയ മാധ്യമങ്ങള്‍ ഉള്‍പ്പടെ നടത്തിയ സര്‍വെ ഫലങ്ങളും ഇടതുപക്ഷത്തിന് ആശ്വാസം പകരുന്നതാണ്.
സ്ഥാനാര്‍ഥികളെ ചൊല്ലി പരസ്യപ്രതിഷേധം ഉയര്‍ന്ന മണ്ഡലങ്ങളില്‍ പോലും വിജയമാണ് ഇടതുമുന്നണി പ്രതീക്ഷിക്കുന്നത്. പക്ഷെ ചില സ്ഥാനാര്‍ഥികളുടെ മോശം പ്രതിച്ഛായയിലും എല്‍ഡിഎഫിന് ആശങ്കയുണ്ട്.


