മുണ്ടും കുര്‍ത്തയും ധരിച്ചാണ് പ്രധാനമന്ത്രി എത്തിയിരിക്കുന്നത്. മുണ്ടും കുര്‍ത്തയും ധരിച്ച് കൈയില്‍ ഫയലുകളും പിടിച്ച് നില്ക്കുന്ന മോദിയുടെ ചിത്രമാണ് സാമൂഹ്യമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാകുന്നത്. തന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ മോദി തന്നെയാണ് ചിത്രം പങ്കുവെച്ചത്. ‘പോര്‍ട്ട് ബ്ലെയറിലെ ഒരു പ്രഭാതം, നേരത്തേ എത്തിയ സൂര്യോദയം, പരമ്പരാഗത വേഷം, നമ്മുടെ സ്വാതന്ത്ര്യത്തിനു വേണ്ടി ജീവന് ബലികഴിച്ച സ്വാതന്ത്ര്യസമര കാലത്തെ ഹീറോകളെ അനുസ്മരിക്കുന്നു, ‘ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചത്.
ആസാദ് ഹിന്ദ് സര്‍ക്കാര്‍ രൂപീകരിച്ചതിന്റെ 75-ാമത്തെ വാര്‍ഷികത്തിന്റെ ഭാഗമായി പോര്‍ട്ട് ബ്ലെയറില്‍ എത്തിയതാണ് മോദി. വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി പോര്‍ട്ട് ബ്ലെയറില്‍ അദ്ദേഹം 150 മീറ്റര്‍ ഉയരത്തില്‍ ഇന്ത്യന്‍ പതാക ഉയര്‍ത്തും. ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ പിന്തുടരുന്ന ലോക നേതാവാണ് നരേന്ദ്ര മോദി. അന്താരാഷ്ട്ര പബ്ലിക് റിലേഷന്‍സ് കമ്പനിയായ ബര്‍സണ്‍-മാര്‍സ്റ്റെല്ലെര്‍ പുറത്തുവിട്ട ‘ട്വിപ്ലോമസി സ്റ്റഡി 2018’ലാണ് ഇക്കാര്യം വ്യക്തമാക്കിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ ഒന്നരക്കോടിയിലധികം ആളുകളാണ് മോദിയെ പിന്തുടരുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.


