ഡല്‍ഹി : കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ ജനതാ കര്‍ഫ്യൂ ആചരിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദ്ദേശത്തെ പിന്തുണച്ച് രാജ്യം. പതിനാല് മണിക്കൂര്‍ ജനതാ കര്‍ഫ്യൂ ആചരിക്കാന്‍ ഇന്ത്യ തയ്യാറായി. രാജ്യത്തെ ജനങ്ങള്‍ നാളെ സ്വമേധയാ വീട്ടിലിരിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചിരിക്കുകയാണ്. രാഷ്ട്രീയം മറ്റിവെച്ച് പ്രതിപക്ഷ പാര്‍ട്ടികളും ജനത കര്‍ഫ്യൂവിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ വിവിധ മേഖലകളിലെ പ്രമുഖരും പ്രധാനമന്ത്രിയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.
ജനതാ കര്‍ഫ്യുവിന് എല്ലാ മേഖലയില്‍നിന്നും വലിയ പിന്തുണ ലഭിച്ചിരുന്നു. ബസ്, ടാക്സി, മെട്രോ തുടങ്ങി പൊതുഗതാഗത സംവിധാനം നിശ്ചലമാകും.സംസ്ഥാനങ്ങള്‍ ജനതാ കര്‍ഫ്യൂവിന്റെ ഭാഗമായി നിയന്ത്രണം കടുപ്പിച്ചു. 3,700 സര്‍വീസുകള്‍ റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചു. ഞായറാഴ്ച യാത്ര ആരംഭിക്കുന്ന ട്രെയിനുകളാണ് റദ്ദാക്കിയത്. ഞായറാഴ്ച ആഭ്യന്തര സര്‍വീസ് നടത്തില്ലെന്ന് ഇന്‍ഡിഗോ, ഗോ എയര്‍ തുടങ്ങിയ വിമാന കമ്ബനികള്‍ അറിയിച്ചിരുന്നു. കേരളത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.രാജ്യത്ത് സംഘടനയ്ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ വ്യാപാര സ്ഥാനങ്ങളും നാളെ അടയ്ക്കുമെന്ന് കണ്‍ഫെഡറേഷന്‍ ഓഫ് ആള് ഇന്ത്യ ട്രേഡേഴ്സും അറിയിച്ചിട്ടുണ്ട്.


