മുംബൈ: കൊറോണ വൈറസ് (കോവിഡ്-19) ബാധിച്ച് ഒരാള്‍ കൂടി മരണത്തിനു കീഴടങ്ങി. മഹാരാഷ്ട്രയില്‍ കൊറോണ സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന അറുപത്തിനാലുകാരനാണ് മരിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി മുംബൈ കസ്തൂര്‍ബ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇയാള്‍ ദുബായില്‍നിന്ന് മുംബൈയില്‍ എത്തിയതാണ്. രോഗ ലക്ഷണം കണ്ടതോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇദ്ദേഹത്തിന് കടുത്ത രക്തസമ്മര്‍ദവും പ്രമേഹവും ഉണ്ടായിരുന്നു. ഒരാള്‍ കുടി മരിച്ചതോടെ കൊറോണ ബാധിച്ച് രാജ്യത്ത് മരിച്ചവരുടെ എണ്ണം മൂന്നായി.നേരത്തെ കര്‍ണാടകയിലും ഡല്‍ഹിയിലും ഓരോ മരണം റിപ്പോര്‍ട്ട് ചെയ്തിരുന്നു. മരിച്ചവരെല്ലാം അറുപത് വയസിനു മുകളിലുള്ളവരും മറ്റ് അസുഖങ്ങള്‍ ഉള്ളവരുമായിരുന്നു.

