ന്യൂഡെല്‍ഹി: ബുലന്ദ്ശഹറിലെ ഇന്‍സ്പെക്ടര്‍ സുബോധ് കുമാറിന്റെ കൊലപാതക കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. യുവമോര്‍ച്ച പ്രവര്ത്തകന് ശിഖര്‍ അഗര്‍വാളാണ് പിടിയിലായത്. ഉത്തര്‍പ്രദേശിലെ ഹപൂറില്‍ നിന്നാണ് ഇയാള്‍ അറസ്റ്റിലായത്.
കൊലപാതക കേസില്‍ അറസ്റ്റിലാകുന്ന നാലാമത്തെ പ്രതിയാണ് ശിഖര്‍. മുഖ്യപ്രതി ബജ്റംഗ്ദള്‍ നേതാവ് യോഗേഷ് രാജിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഡിസംബര്‍ മൂന്നിനാണ് ബുലന്ദ് ശഹറില്‍ പശുവിന്റെ പേരില്‍ ആള്‍ക്കൂട്ട ആക്രമണമുണ്ടായത്. അക്രമികളെ നിയന്ത്രിക്കുന്നതിനിടയിലാണ് പൊലീസ് ഓഫീസര്‍ സുബോധ് കുമാറിനെ വെടിവെച്ച് കൊന്നത്.

