മുംബൈയിലെ ഒഎന്‍ജിസി പ്ലാന്റില്‍ തീപിടിത്തം. ഉറാനില്‍ പ്രവര്‍ത്തിക്കുന്ന ഓയില്‍ ആന്റ് നാച്ചുറല്‍ ഗ്യാസ് കോര്പറേഷന് പ്ലാന്റിലാണ് തീപിടിത്തം. അപകടത്തില്‍ നാല്പേര് മരിച്ചതായാണ് റിപ്പോര്‍ട്ട്. പരിക്കേറ്റ മൂന്നുപേരെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
വാതക ഇന്ധന പ്ലാന്റിലെ ശീതീകരണ വിഭാഗത്തില്‍ രാവിലെ ഏഴുമണിയോടെയാണ്?തീപിടിത്തമുണ്ടായത്. ഒ.എന്‍.ജി.സി അഗ്നിശമന സേനയും അപകട നിവാരണ സേനയും ചേര്‍ന്ന് തീ നിയന്ത്രണ വിധേയമാക്കി.
കൂടുതല്‍ അപകടമുണ്ടാകാതിരിക്കാന്‍ വാതകശേഖരം പ്ലാന്റില്‍ നിന്നും ഗുജറാത്തിലെ ഹാസിറ പ്ലാന്റിലേക്ക് മാറ്റിയെന്ന് ഒ.എന്‍.ജി.സി അധികൃതര്‍ അറിയിച്ചു. തീപിടിത്തം എണ്ണ സംസ്കരണത്തെ ബാധിച്ചിട്ടില്ല.


