ന്യൂഡൽഹി ∙ അട്ടാരി–വാഗാ അതിർത്തിയിൽ ഇന്ത്യയുടെ വീര നായകൻ വിങ് കമാൻഡർ അഭിനന്ദനെ രാത്രി 9.20 ന് ഇന്ത്യൻ സേനാ ഉദ്യോഗസ്ഥർക്കു കൈമാറാനെത്തിയ വനിത ആരാണ്? അഭിനന്ദനെ ഇന്ത്യയ്ക്കു കൈമാറിയതിനു പിന്നാലെ സോഷ്യൽ മീഡിയയിൽ ഇതേക്കുറിച്ചുള്ള ചർച്ചകളും സജീവമായി. ഇതിന് ഉത്തരം ഇതാണ്. അവർ ഡോ.ഫരീഖ ബുഗ്തി, പാക്കിസ്ഥാൻ വിദേശകാര്യ ഓഫിസിലെ ഇന്ത്യാ കാര്യങ്ങൾക്കുള്ള ഡയറക്ടർ.

ഇന്ത്യൻ ഫോറിൻ സർവീസ്(ഐഎഫ്എസ്) എന്നതിനു തുല്യമായി പാക്കിസ്ഥാനിലുള്ള ഫോറിൻ സർവീസ് ഓഫ് പാക്കിസ്ഥാൻ(എഫ്എസ്പി) ഉദ്യോഗസ്ഥയാണിവർ.

