ദില്ലി: വിംഗ് കമാന്‍ഡര്‍ അഭിനന്ദനെ ഇന്ന് പാകിസ്ഥാന് ഇന്ത്യക്ക് കൈമാറും. ചരിത്രമുഹൂര്‍ത്തത്തിനായി രാജ്യം കാത്തിരിക്കുകയാണ്. വ്യോമാക്രമണം ചെറുക്കുന്നതിനിടെ പാകിസ്ഥാന് പിടിയിലായ വിംഗ് കമാന്‍ഡര്‍ അഭിനന്ദന് വര്ധമാന് അവരുടെ പിടിയില്‍ നിന്ന് മോചനം നേടി സ്വന്തം മാതൃരാജ്യത്തിലേക്ക് എത്താന്‍ കഴിയും. അതിനായി രാജ്യം മുഴുവന്‍ കാത്തിരിക്കുകയാണ്. വാഗാ അതിര്‍ത്തി വഴിയാകും അഭിനന്ദനെ കൈമാറുന്നത്. മാത്രമല്ല, അഭിനന്ദനെ സ്വീകരിക്കാനായി കുടുംബവും എത്തിയിട്ടുണ്ട്.

കൂടാതെ, മുപ്പതു മണിക്കൂര്‍ നീണ്ട പിരിമുറക്കത്തിനും സംഘര്‍ഷാവസ്ഥയ്ക്കും ശേഷമാണ് വിംഗ് കമാന്‍ഡര്‍ അഭിനന്ദനെ വിട്ടയ്ക്കാന്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്റെ പ്രഖ്യാപനം എത്തുന്നത്. അതായത്, നിലവിലെ അറിയിപ്പ പ്രകാരം, റാവല്‍പിണ്ടിയില്‍ നിന്ന് ലാഹോറിലും പിന്നീട് വാഗാ അതിര്‍ത്തിയിലും എത്തിച്ച ശേഷം വിംഗ് കമാന്‍ഡര്‍ അഭിനന്ദനെ ഇന്ത്യയ്ക്കു കൈമാറുമെന്നാണ് സൂചന. നേരത്തെ അന്താരാഷ്ട്ര ചട്ടങ്ങള്‍ പ്രകാരം വിംഗ് കമാന്‍ഡര്‍ അഭിനന്ദന് വര്‍ധമാനെ കൈമാറണമെന്ന് ഇന്ത്യ പാകിസ്ഥാനോട് ആവശ്യപ്പെട്ടിരുന്നു.

