തിരുവനന്തപുരം : കേശവദാസപുരത്ത് കെഎസ്ആര്‍ടിസി ബസിന് മുന്നില്‍ യുവാക്കളുടെ പോര്‍വിളി. ബസിന് കുറുകെ കാറോടിച്ച് തടസം സൃഷ്ടിച്ച യുവാക്കൾ ബസിനുള്ളില്‍ കയറിയും ബഹളമുണ്ടാക്കി. മല്ലപ്പള്ളിയില്‍ നിന്ന് പത്തനംതിട്ട വഴി തിരുവനന്തപുരത്തേക്ക് വന്ന ബസിനു മുന്നിലാണ് യുവാക്കൾ അതിക്രമം കാട്ടിയത്.
ബസിനെ കടന്നുപോകാൻ ഇടം നൽകിയില്ലെന്ന് ആരോപിച്ചാണ് അഞ്ചംഗ സംഘം പ്രശ്നമുണ്ടാക്കിയത്. യാത്രാ തടസമുണ്ടാക്കിയതിനും ഡ്രൈവറെ മര്‍ദിക്കാന്‍ ശ്രമിച്ചതിനും പൊലീസിൽ പരാതി നല്‍കുമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു.


