സുപ്രഭാതം ന്യൂസ് ഫോട്ടോഗ്രാഫര്‍ എസ്. ശ്രീകാന്ത്, ദി ഹിന്ദു മുന്‍ സീനിയര്‍ അസിസ്റ്റന്റ് എഡിറ്റര്‍ ഉമ്മന്‍ എ.നൈനാന്, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരായ തൈക്കാട് രാജേന്ദ്രന്, സുധീര്‍ ഡാനിയേല്‍ എന്നിവരുടെ നിര്യാണത്തില്‍ തിരുവനന്തപുരം പ്രസ് ക്ലബ്ബും പത്രപ്രവര്‍ത്തക യൂണിയന് ജില്ലാ കമ്മിറ്റിയും സംയുക്തമായി അനുസ്മരണ യോഗം സംഘടിപ്പിച്ചു. പ്രസ് ക്ലബ്ബ് മുന്‍ പ്രസിഡന്റ് ജി. പ്രമോദ് അദ്ധ്യക്ഷത വഹിച്ചു. പ്രസ് ക്ലബ് സെക്രട്ടറി സാബ്ളൂ തോമസ് സ്വാഗതം പറഞ്ഞു. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ വി. പ്രതാപചന്ദ്രന്, ബി. ജയചന്ദ്രന്, ബാലന് മാധവന്, ആര്. അജിത് കുമാര്‍, കെ. യു. ഡബ്ള്യു. ജെ സംസ്ഥാന പ്രസിഡന്റ് കെ. പി. റെജി, ജില്ലാ പ്രസിഡന്റ് സുരേഷ് വെള്ളിമംഗലം, സെക്രട്ടറി ബി. അഭിജിത്, ഫോട്ടഗ്രാഫര്മാരായ ഹാരിസ് കുറ്റിപ്പുറം, യു. എസ്. രാഖി എന്നിവര്‍ സംസാരിച്ചു. കെ. യു. ഡബ്ള്യു. ജെ സംസ്ഥാന കമ്മിറ്റിയംഗം എ. വി. മുസാഫര്‍ നന്ദി അറിയിച്ചു.

