മുവാറ്റുപുഴ : ജനങ്ങളുടെ ദാസനായി ജീവിച്ചു മരണപ്പെട്ട വ്യക്തിയാണ് ഉമ്മന്‍ ചാണ്ടിയെന്ന് ഡോ. മാത്യു കുഴല്നാടന് എംഎല്‍എ. ജനങ്ങളുമായുണ്ടായ ഹൃദയ ബന്ധമാണ് അദ്ദേഹത്തെ നേതാവായി വളര്‍ത്തിയത്.
മുവാറ്റുപുഴ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഒന്നാമത് ഉമ്മന്‍ ചാണ്ടി അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളെ സഹായിക്കുന്ന അവസരങ്ങള്‍ സൃഷ്ടിച്ചു കൊണ്ടാണ് കോണ്‍ഗ്രസ് പാര്‍ട്ടി അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ പുതുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ എതിരാളികള്‍ ഇത്രയധികം വേട്ടയാടിയ മറ്റൊരു നേതാവ് കേരളത്തില്‍ ഇല്ല. വികസന പദ്ധതികള്‍ നടപ്പിലാക്കുവാന്‍ അദ്ദേഹം പ്രകടിപ്പിച്ച നിശ്ചയദാര്‍ഢ്യം പൊതു പ്രവര്‍ത്തകര്‍ക്ക് മാതൃകയാണെന്നും എംഎല്‍എ അനുസ്മരിച്ചു.
45 വൃക്ക രോഗികള്‍ക്ക് 135 ഡയാലിസിസ് കൂപ്പണുകള്‍ വിതരണം ചെയ്തു കൊണ്ടാണ് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഉമ്മന്‍ ചാണ്ടിയുടെ സ്മരണ പുതുക്കിയത്. പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളി ഡയാലിസ് കൂപ്പണുകളുടെ വിതരണം ഉദ്ഘാടനം ചെയ്തു. തുടര്‍ന്നുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ഹൃദയം പെയ്ന് ആന്‍ഡ് പാലിയേറ്റിവ് കെയര്‍ എന്ന പേരില്‍ പാലിയേറ്റിവ് പദ്ധതിക്ക് രൂപം നല്‍കിയതായി ബ്ലോക്ക് പ്രസിഡന്റ് സാബു ജോണ്‍ അറിയിച്ചു.
ഡോ. മാത്യു കുഴല്നാടന് എംഎല്‍എ, അഡ്വ. എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ, ജോസഫ് വാഴക്കന്, എ. മുഹമ്മദ് ബഷീര്‍, പി.പി എല്‍ദോസ്, റോയ് കെ. പൗലോസ്, കെ.എം സലിം, അഡ്വ. വര്‍ഗീസ് മാത്യു, കെ.എം പരീത്, ഉല്ലാസ് തോമസ്, കെ.ജി രാധാകൃഷ്ണന്, പി.എം ഏലിയാസ്, മുഹമ്മദ് പനക്കന്‍, കെ. ഭദ്രപ്രസാദ്, സുഭാഷ് കടയ്ക്കോട്, ജോസ് പെരുമ്പിള്ളിക്കുന്നേല്‍, കെ.എം അബ്ദുള്‍ സലാം, മുഹമ്മദ് റഫീഖ്, സിനി ബിജു, സന്തോഷ് ഐസക്, മിനി എല്‍ദോ, അഡ്വ. സി.കെ ആരീഫ്, അമൃതദത്തന്, സാറാമ്മ ജോണ്‍, ജെറിന് ജേക്കബ് പോള്‍, സന്തോഷ് ഐസക്, തങ്കച്ചന് ഊര്പ്പയില്, വി.ജി ഏലിയാസ്, എസ് മജീദ് എന്നിവര്‍ സംസാരിച്ചു.