പ്രതിപക്ഷ എംഎല്‍എമാര്‍ നിയമസഭയില്‍ നടത്തുന്ന സത്യാഗ്രഹം ഇന്നവസാനിപ്പിക്കും. നിയമസഭ ഇന്ന് പിരിയുന്നത് കണക്കിലെടുത്താണ് ഷാഫി പറമ്പില്‍ , മാത്യു കുഴല്നാടന്, നജീബ് കാന്തപുരം, സി ആര് മഹേഷ് എന്നിവര്‍ സമരം അവസാനിപ്പിക്കുന്നത്.
അതേസമയം ഇന്ധന സെസ് പിന്‍വലിക്കില്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. നികുതി നിര്‍ദേശങ്ങളില്‍ ഇളവില്ല. അധിക വിഭവ സമാഹരണത്തിലും മാറ്റമില്ലെന്നും നിയമസഭയിലെ ബജറ്റിന്മേലുള്ള പൊതുചര്‍ച്ചയില്‍ മന്ത്രി പറഞ്ഞു.