എം എസ് എഫ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ വിദ്യഭ്യാസ വകുപ്പിനെതിരെ പ്രതിഷേധ സമരം സംഘടിപ്പിച്ചു. വിദ്യാഭ്യാസ മേഖല യിലെ കുത്തഴിഞ്ഞ നയങ്ങള്‍ക്കെതിരെയാണ് ഇവര്‍ സമരം ചെയ്തത്. പാഠ പുസ്തക വിതര ണത്തിലേ അപാകതകള്‍, പ്ലസ് ടൂ ഉത്തര കടലാസ് കാണാതെ പോയ വിഷയം, ഓണ്‍ലൈന്‍ ക്ലാസ്സുകളുടെ അപാകതകള്‍ എന്നിവ ചൂണ്ടി കാട്ടിയാണ് എം എസ് എഫ് സെക്രട്ടറിയറ്റിന് മുന്നില്‍ സമരം സങ്കടിപ്പിച്ചത്. പ്രതിഷേധ സമരം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. എം എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഷഫീക്ക് വഴിമുക്കിന്റെ അധ്യക്ഷതയില്‍ നടന്ന പരുപാടിയില്‍ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ബീമാപള്ളി റഷീദ് മുഖ്യ പ്രഭാഷണം നടത്തി, എസ് ടി യു ദേശിയ സമതി അംഗം മഹീന് അബൂബക്കര്‍, മുസ്ലിം യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ഹാരിസ് കരമന, ജില്ലാ ട്രഷറര്‍ ഫൈസ് പൂവച്ചല്‍ എന്നിവര്‍ സംസാരിച്ചു. എം എസ് എഫ് ജില്ലാ ആക്ടിങ് പ്രസിഡന്റ് സനോഫര്‍ വിഴിഞ്ഞം, ജില്ലാ വൈസ് പ്രസിഡന്റ് ഷെഹിന് കാപ്പിക്കട, ജില്ലാ സെക്രട്ടറി അന്സിഫ് അഷ്റഫ്, യൂത്ത് ലീഗ് കോവളം നിയോജകമണ്ഡലം പ്രസിഡന്റ് സിദ്ദിഖ് വിഴിഞ്ഞം, ആരിഫ് വിഴിഞ്ഞം, സാബിത്, നിജാസ്, സലാഹുദ്ധീന്‍, ഷെഹ്നാസ്, നൗഫല്‍ നെടുമങ്ങാട്, ഇര്‍ഫാദ്, നിധിന്‍ഷാ എന്നിവര്‍ പരിപാടിയില്‍ സംബന്ധിച്ചു.

