പത്തനംതിട്ട : പത്തനംതിട്ട കട്ടച്ചിറയില്‍ അവശനിലയില്‍ കണ്ടെത്തിയ കടുവക്കുട്ടി ചത്തു. കാലില്‍ പഴക്കമുള്ള വ്രണവും തലയിലും ചെവികളിലും മുറിവുമുണ്ടായിരുന്നു.ഭക്ഷണം കഴിക്കാൻ പോലും കഴിയാത്ത വിധം അവശനായിരുന്നുവെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.രാവിലെ പത്ര വിതരണത്തിനു പോയവരാണ് കടുവ അവശ നിലയില്‍ കുറ്റിക്കാട്ടില്‍ കിടക്കുന്നത് കണ്ടത്. മണിയാര്‍ പൊലീസ് ക്യാമ്ബ് പരിസരം, കട്ടച്ചിറ ഭാഗങ്ങളില്‍ ഒരു വര്‍ഷത്തിനിടെ കടുവയുടെ സാന്നിധ്യമുണ്ട്. ഇന്ന് രാവിലെ കാട്ടാനയുടെ സാന്നിധ്യവും ഉണ്ടായിരുന്നു.